കല്‍പറ്റ: വയനാട് ജില്ലയില്‍ മൈലാടിയിലെ കാദര്‍ വീട്ടില്‍ ജാഫര്‍ (37) മാരകമായ കരള്‍രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശത്ത് ജോലിക്കിടെ കഠിനമായ വയറുവേദനയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് പ്രതിവിധി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 16 ലക്ഷത്തോളം രൂപ ചെലവുവരും. എന്നാല്‍, നിര്‍ധന കുടുംബത്തില്‍പെട്ട ജാഫറിന് ഇത്രയും തുക കണ്ടത്തെുകയെന്നത് അസാധ്യമാണ്. ഗള്‍ഫിലും നാട്ടിലും നടന്ന ചികിത്സകള്‍ക്കായി വലിയ തുക ഇതിനകം ഈ കുടുംബം ചെലവഴിച്ചു. രണ്ട് വിദ്യാര്‍ഥികളുടെ പിതാവായ ജാഫര്‍ വീട്ടുചെലവിനും ചികിത്സക്കും എങ്ങനെ പണംകണ്ടത്തെുമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ജാഫറിനെ സഹായിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലീലാമ്മ ജോസഫ് ചെയര്‍മാനും വാര്‍ഡ് മെംബര്‍ വി. അബ്ദുല്‍ നാസര്‍ വൈസ് ചെയര്‍മാനും എം. അബൂബക്കര്‍ കണ്‍വീനറുമായി ചികിത്സ സഹായ സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് സമിതിയുടെ പ്രതീക്ഷ. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ജാഫറിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മനുഷ്യസ്നേഹികളുടെ സഹകരണം കമ്മിറ്റി അഭ്യര്‍ഥിച്ചു. ഫോണ്‍: 9496048332, 9946354949. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കോട്ടത്തറ ബ്രാഞ്ച്. Ac. No: 36184190968. IFS Code: SBIN0006456.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.