പനമരം: അടക്ക സീസണായതോടെ ജില്ലയിലെ വിപണികളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒഴുകുന്നത് കോടികളുടെ നിരോധിത നോട്ടുകള്‍. പുതിയ നോട്ടുകള്‍ വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അധികാരികള്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നത്. കര്‍ഷകരാണ് ഇവിടെ ചൂഷണത്തിന് വിധേയരാകുന്നത്. കാര്‍ഷിക മേഖലയില്‍ അടയ്ക്കയാണ് ഇപ്പോള്‍ ജില്ലയിലെ കര്‍ഷകരെ കുറച്ചെങ്കിലും പിടിച്ചുനിര്‍ത്തുന്നത്. ചില്ലറയായി വില്‍ക്കാന്‍ ചെന്നാലും നിരോധിത നോട്ടുകളാണ് ലഭിക്കുക. മാസങ്ങള്‍ക്ക് മുമ്പ് അടയ്ക്കാ തോട്ടം വിലപറഞ്ഞ് പാട്ടത്തിന് കൊടുത്തവര്‍ക്കും നോട്ട് നിരോധനം കടുത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പറഞ്ഞുറപ്പിച്ച വിലയ്ക്ക് നിരോധിച്ച പഴയ നോട്ടുകളാണ് കച്ചവടക്കാര്‍ കൊടുക്കുന്നത്. പുതിയത് വേണമെന്നാവശ്യപ്പെട്ടാല്‍ ഇടപാട് വേണ്ടെന്നുവെക്കാനാണ് പാട്ടത്തിനെടുത്തവര്‍ക്കും താല്‍പര്യം. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ കര്‍ഷകന് എല്ലാം അംഗീകരിക്കേണ്ടി വരുന്നു. തുടര്‍ന്ന് ലക്ഷങ്ങള്‍ മാറ്റിയെടുക്കേണ്ട ചുമതല കര്‍ഷകനാണ്. മീനങ്ങാടി, പനമരം പോലുള്ള ടൗണുകളില്‍ നിന്നും ദിവസവും അഞ്ച് ലോഡിലേറെ അടയ്ക്കാ കര്‍ണാടകയിലേക്കും മറ്റും കയറ്റിപോകുന്നുണ്ട്. ഒരു ലോഡിന് പത്ത് ലക്ഷത്തിലേറെ വില വരും. അങ്ങനെയെങ്കില്‍ കോടികളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തുന്നതെന്ന് വ്യക്തം. അവിടെ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ ഇവിടേക്ക് പണം എത്തിക്കാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസം പനമരത്തെ ഒരു ബാങ്കില്‍ 1000ത്തിന്‍െറ നിരോധിത നോട്ടുമായി എത്തിയ കര്‍ഷകന് നിരാശനാകേണ്ടി വന്നു. തീയതിയില്ലാത്ത നോട്ടായിരുന്നു അത്. വര്‍ഷം രേഖപ്പെടുത്തേണ്ട സ്ഥാനത്ത് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന ആളുടെ ചിത്രമാണുള്ളത്. 2005 ന് മുമ്പ് ഇറങ്ങിയ ഈ നോട്ട് നേരത്തേ തന്നെ നിരോധിച്ചതാണ്. അടയ്ക്കാ വിപണിയിലൂടെയാണ് ഈ നോട്ട് കര്‍ഷകന് ലഭിച്ചതത്രെ. പാട്ടത്തിനെടുത്തവരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങുന്ന കര്‍ഷകന് തുക സ്വന്തം അക്കൗണ്ടിലേക്ക് അടയ്ക്കാമെന്നതാണ് ആശ്വാസം. ചുരുക്കത്തില്‍, കര്‍ഷകനെ ‘ക്യൂ’വില്‍ നിര്‍ത്തി പണക്കാര്‍ ‘ഇടപാട്’ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.