കല്‍പറ്റ: നോട്ട് നിരോധനം തീര്‍ത്ത പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി പ്രഖ്യാപിച്ച വയനാട് ഹര്‍ത്താല്‍ പൂര്‍ണം. ജില്ലയുടെ വിവിധ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. നഗരങ്ങളില്‍ യാത്രക്കാരെയും മറ്റും പരിഗണിച്ച് ഹോട്ടലുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ജില്ലയിലെ പെട്രോള്‍ പമ്പുകളും അടഞ്ഞുകിടന്നു. പൊതുവെ ടൗണുകളില്‍ ഹര്‍ത്താലിന്‍െറ പ്രതീതിയായിരുന്നു. വാഹനങ്ങളുടെ എണ്ണവും കുറവായിരുന്നു. എല്ലാവിഭാഗം കച്ചവടക്കാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയായിരുന്നു കടയടപ്പ് സമരം. നോട്ടുനിരോധനം മൂലം പ്രതിസന്ധിയിലായ കച്ചവടക്കാരുടെ ശക്തമായ പ്രതിഷേധമായി സമരം മാറി. അഞ്ഞൂറ്, ആയിരം രൂപയുടെ നിരോധനം വേണ്ടത്ര ബദല്‍ സംവിധാനം ഒരുക്കാതെ നടപ്പാക്കിയതുമൂലം വയനാട് ജില്ലയില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളും കടുത്ത ആശങ്കയിലാണ്. സാധനങ്ങള്‍ എത്തിക്കുന്നതിനും കടകളില്‍ വില്‍പന നടത്തുന്നതിനും സാധിക്കാതെ വന്നത് വലിയ പ്രതിസന്ധിയാണ് തീര്‍ത്തത്. കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിന് ജില്ല വൈസ് പ്രസിഡന്‍റുമാരായ ഇ.ടി. ഹംസ ഹാജി, കെ.ടി. ഇസ്മായില്‍, ആതിര മത്തായി, നൗഷാദ് കാക്കവയല്‍, എം.വി. സുരേന്ദ്രന്‍, സെക്രട്ടറിമാരായ ജോജിന്‍ ടി. ജോയ്, ഇ. ഹൈദ്രു, പി.വി. മഹേഷ്, മാത്യു തോമസ്, കമ്പ അബ്ദുല്ല ഹാജി, കെ.കെ. അമ്മദ് ഹാജി, സി. അബ്ദുല്‍ ഖാദര്‍, മുജീബ് ചുണ്ട, കെ.എച്ച്. മുഹമ്മദ്, പി.ടി. അഷറഫ്, അഷ്റഫ് വേങ്ങാട്, ടി.സി. വര്‍ഗീസ്, സി.വി. വര്‍ഗീസ്, ഇ.ടി. ബാബു, കെ. ഉസ്മാന്‍, യൂത്ത്വിങ് ഭാരവാഹികളായ എന്‍.വി. അനില്‍ കുമാര്‍, കുഞ്ഞുമോന്‍, ഷാജി കരിഷ്മ, വനിത വിങ് ഭാരവാഹികളായ ഷൈലജ ഹരിദാസ്, ശ്രീജ ശിവദാസ്, സിജിത്ത് ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ല ഭാരവാഹികള്‍ നിവേദനവും നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.