മന്ത്രിക്കു മുന്‍പില്‍ നിറകണ്ണുകളുമായി തേലമ്പറ്റയിലെ കര്‍ഷകര്‍

സുല്‍ത്താന്‍ ബത്തേരി: വരള്‍ച്ച മൂലം നെല്ല് കരിഞ്ഞുണങ്ങിയ തേലമ്പറ്റയിലെ കൃഷിയിടത്തിലത്തെിയ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറിനെ നിറകണ്ണുകളുമായാണ് കര്‍ഷകര്‍ സ്വീകരിച്ചത്. ഹെക്ടര്‍ കണക്കിന് നെല്ലാണ് കരിഞ്ഞുണങ്ങിയത്. പലരും കടമെടുത്തും വായ്പ വാങ്ങിയുമാണ് കൃഷി ഇറക്കിയത്. നെല്ല് വരണ്ടുണങ്ങിയതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.ആദിവാസികളടക്കമുള്ള ആളുകള്‍ തങ്ങളുടെ ദുരിതം മന്ത്രിക്കു മുമ്പില്‍ വിവരിച്ചു. വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ഹെക്ടറിന് 28,500 രൂപ വീതം എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തടയണ നിര്‍മിക്കുന്നതിനും പദ്ധതി തയാറാക്കും. കര്‍ഷകരും വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന്, നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് കരട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. ആദിവാസി മേഖലയായതിനാല്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുമോ എന്നതും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷികാശ്വാസ പദ്ധതിയില്‍ നിന്ന് 12500, പ്രകൃതി ക്ഷോഭ ഫണ്ടില്‍ നിന്ന് 10000, നഗരസഭയുടെ 6000 എന്നിങ്ങനെയാണ് 28500 രൂപ നല്‍കുക. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.