മാനന്തവാടി: വയനാട് ഗവ. എന്‍ജിനീയറിങ് കോളജിലെ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു സഹപാഠികള്‍ അറസ്റ്റില്‍. കോഴിക്കോട് കോട്ടൂളി പാറക്ക അഖില്‍ (21), മലപ്പുറം അമരമ്പലം എ.ആര്‍. രോഹിത് (21) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി അജില്‍ കൃഷ്ണ ഒളിവിലാണ്. തലപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍െറ തുടരന്വേഷണം മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറിയിരുന്നു. എസ്.എം.എസ് ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി ജി. ജയദേവിനാണ് അന്വേഷണ ചുമതല. കല്‍പറ്റ അഡീഷനല്‍ ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.