കല്‍പറ്റ: 1000, 500 രൂപയുടെ നോട്ടുനിരോധത്തിന്‍െറ ഫലമായി ജില്ല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഇതോടെ പ്രത്യക്ഷ സമരരംഗത്തിറങ്ങുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ നടത്തുകയാണ്. കാര്‍ഷിക വിളവെടുപ്പ് കാലമാണിപ്പോള്‍ വയനാട്ടില്‍. പക്ഷേ, വിളകള്‍ കൊയ്യാനും കടകളില്‍ കൊടുത്ത് വിലമേടിക്കാനും സാധിക്കാതെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പ്രത്യേകിച്ച് പൈങ്ങ പറിയും വിപണനവും നടക്കുന്ന ഈ സമയത്ത് നോട്ടുനിരോധം വലിയ രീതിയിലുള്ള നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. അതോടൊപ്പം കൃഷിയെ ആശ്രയിച്ച് നിലനില്‍ക്കുന്ന മലഞ്ചരക്ക് വ്യാപാര മേഖലയടക്കം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ചെറുകിട വ്യാപാര മേഖല രണ്ടാഴ്ചയായി പരിപൂര്‍ണമായി സ്തംഭിച്ചിരിക്കുന്നു. നിരോധിച്ച നോട്ടുകള്‍ക്ക് പകരം രണ്ടായിരം രൂപയുടെ നോട്ടിറക്കിയത് കച്ചവടമേഖലയിലെ പ്രതിസന്ധി അല്‍പംപോലും കുറച്ചിട്ടില്ല. ചില്ലറ ക്ഷാമം മൂലം കച്ചവടം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യത്തിലാണ് വ്യാപാരികളെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് കെ.കെ. വാസുദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സഹകരണമേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളെ ആശ്രയിച്ചാണ് കര്‍ഷകരും ചെറുകിട വ്യാപാരികളും മുന്നോട്ടുപോകുന്നത്. എന്നാല്‍, സഹകരണ സംഘങ്ങള്‍, സൊസൈറ്റികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലാണ് കേന്ദ്രത്തിന്‍െറ മുന്നോട്ടുപോക്ക്. ഇത് വ്യാപാര മേഖലയിലുണ്ടാക്കിയ പ്രതിസന്ധി വലുതാണ്. കാര്‍ഷിക മേഖലയില്‍ നോട്ടുനിരോധനം ഏറെ പ്രതിസന്ധിയുണ്ടാക്കിയ ജില്ലയാണ് വയനാട്. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനോട് പൊതുവെ ജനം അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. ചില്ലറയില്ലാതായതോടെ മിക്കവാറും ദിവസങ്ങളില്‍ വെറുതെ കട തുറന്നുവെക്കുന്ന കച്ചവടക്കാര്‍ ഹര്‍ത്താല്‍ മൂലം ഒന്നും നഷ്ടമാവാനില്ല എന്നഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.