കല്‍പറ്റ: പാതിരിപ്പാലം നീര്‍ത്തട പദ്ധതി തിങ്കളാഴ്ച കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭായിലെ 28, 29, 30, 31 വാര്‍ഡുകള്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകള്‍, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവ ഉള്‍പ്പെടുന്നതാണ് പാതിരിപ്പാലം നീര്‍ത്തട പദ്ധതി പ്രദേശം. ലയണ്‍സ് ഹാളില്‍ ഉച്ചക്ക് 12ന് നടക്കുന്ന ചടങ്ങില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, മണ്ണ് പര്യവേഷണ വകുപ്പ് ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും ദേശീയ സുസ്ഥിര കൃഷി വികസന വകുപ്പിനു കീഴില്‍ മേപ്പാടി, മുട്ടില്‍ ഗ്രാമപഞ്ചായത്തുകളിലെ ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനവും തൃക്കൈപ്പറ്റ ഗ്രാമത്തെ ജല ഗ്രാമമാക്കി മാറ്റുന്നതിന്‍െറ പ്രഖ്യാപനവും മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂളില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, സിനിമാ സംവിധായകന്‍ രഞ്ജിത്, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി തുടങ്ങിയവര്‍ പങ്കെടുക്കും. തൂമുള്ളിത്തോട് ക്ളസ്റ്ററിന്‍െറ ഉദ്ഘാടനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.