കല്‍പറ്റ: ഫിഷറീസ് വകുപ്പും മത്സ്യ കര്‍ഷക വികസന ഏജന്‍സിയും സംയുക്തമായി പൂക്കോട് തടാകക്കരയില്‍ ഒരുക്കുന്ന വയനാട് മത്സ്യമേള-2016ന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രദര്‍ശനമേള നവംബര്‍ 22ന് രാവിലെ 10 ന് പൂക്കോട് തടാകക്കരയിലെ പി.എം. പത്രോസ് നഗറില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍പേഴ്സന്‍ കെ. മിനി അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുക്കും. നെന്മേനി ഫ്രണ്ട്സ് സ്വാശ്രയ സംഘത്തിന് ഫിഷറീസ് വകുപ്പ് അനുവദിച്ച മത്സ്യകൃഷി ധനസഹായവിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖനും പൂക്കോട് സീഫുഡ് കിച്ചനിന് വയനാട് മില്‍മ അനുവദിച്ച പാര്‍ലറിന്‍െറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഉഷാകുമാരിയും നിര്‍വഹിക്കും. 22 മുതല്‍ 28 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ മികച്ച കര്‍ഷകരുടെ ഫോട്ടോ പ്രദര്‍ശനം, നവീന കൃഷിരീതികള്‍, ഇന്‍ഫര്‍മേഷന്‍ വകുപ്പിന്‍െറ ഫോട്ടോപ്രദര്‍ശനം, അമൃദ് കല്‍പറ്റയുടെ കരകൗശല ഉല്‍പന്നങ്ങള്‍, ഫാര്‍മേഴ്സ് ക്ളബുകള്‍, കുടുംബശ്രീ, സാഫ് എന്നീ യൂനിറ്റുകളുടെ ഫിഷ്ഫുഡ് കോര്‍ട്ട്, ഫിഷ് സ്പാ, മത്സ്യകര്‍ഷകര്‍ ഉല്‍പാദിപ്പിച്ച വളര്‍ത്തുമത്സ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടേയും പ്രദര്‍ശനം എന്നിവ ഒരുക്കിയിട്ടുണ്ട്. ‘മത്സ്യകൃഷി-മണ്ണിനും മനുഷ്യനും’ എന്ന വിഷയത്തില്‍ ഹൈസ്കൂള്‍ പ്ളസ് ടു വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരവും (അവസാന തീയതി 26) പ്ളസ് ടു വരെയുള്ള കുട്ടികള്‍ക്ക് നവംബര്‍ 28ന് പൂക്കോട് തടാകക്കരയില്‍ ചിത്രരചനയും സംഘടിപ്പിക്കുന്നുണ്ട്. മത്സ്യ കര്‍ഷകര്‍ക്കുള്ള പരാതിപരിഹാര അദാലത്ത്, ജലപരിശോധനക്യാമ്പ്, സെമിനാറുകള്‍, വിവിധ മത്സ്യകൃഷി രീതികളെക്കുറിച്ചുള്ള ക്ളാസ്, ചര്‍ച്ച എന്നിവയും സംഘടിപ്പിക്കും. വയനാട്ടില്‍ 25 വര്‍ഷം മുമ്പ് മത്സ്യകൃഷി ആരംഭിച്ച അമ്പലവയല്‍ പഞ്ചായത്തിലെ പോത്തുകെട്ടിയിലെ പി.എം. പത്രോസ് എന്ന കര്‍ഷകന്‍െറ സ്മരണാര്‍ഥം പ്രദര്‍ശന നഗരിക്ക് പി.എം. പത്രോസ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്. മേളയിലേക്കുള്ള പ്രവേശനം പാസ് മുഖേനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.