സുല്‍ത്താന്‍ ബത്തേരി: ശ്രേയസ്സിന്‍െറ നേതൃത്വത്തില്‍ ഫ്രന്‍ഡ്സ് ഓഫ് വയനാടുമായി സഹകരിച്ച് വിശപ്പുരഹിത വയനാട് പദ്ധതിയായ ‘മന്ന’ നടപ്പാക്കുന്നു. തിങ്കളാഴ്ച പദ്ധതിയുടെ ഉദ്ഘാടനം നടത്തും. വൈകീട്ട് അഞ്ചിന് ശ്രേയസ്സ് ഓഡിറ്റോറിയത്തില്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ മന്ന കൂപ്പണ്‍ ഏറ്റുവാങ്ങും. വയനാടിന്‍െറ വിവിധ മേഖലകളിലുള്ള സന്നദ്ധ സംഘടനകള്‍, ക്ളബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ശ്രേയസ്സ് ഹാളില്‍ ഉച്ചഭക്ഷണമായിരിക്കും വിതരണം ചെയ്യുന്നത്. പിന്നീട് നഗരത്തിന്‍െറ മറ്റു സ്ഥലങ്ങളിലും ഭക്ഷണം വിതരണം ചെയ്യും. അഡ്വ. പി.സി. വേണുഗോപാല്‍, ഫാ. തോമസ് ചാപ്രത്ത്, ജേക്കബ് ബത്തേരി, സുനില്‍ ജോണ്‍, ഷാജന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.