സ്വര്‍ണക്കടകളില്‍ ആദായനികുതി പരിശോധന

മാനന്തവാടി: നിരോധിത നോട്ടുകളായ 500, 1000 എന്നിവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങിയത് കണ്ടത്തൊനായി ആദായനികുതി വകുപ്പ് ജ്വല്ലറികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന വ്യാപകമാക്കി. കഴിഞ്ഞ എട്ടിന് രാത്രി നിരോധനം ഏര്‍പ്പെടുത്തിയ നോട്ടുകള്‍ ഉപയോഗിച്ച് ഒമ്പതിനും തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണം വാങ്ങിയത് കണ്ടത്തൊനാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖ ജ്വല്ലറികളില്‍ മാത്രം നടത്തിവന്നിരുന്ന പരിശോധനയാണ് ചൊവ്വാഴ്ച മുതല്‍ എല്ലാ ജില്ലകളിലെയും മറ്റ് ജ്വല്ലറികളിലേക്കും വ്യാപിപ്പിച്ചത്. ജ്വല്ലറികളിലത്തെുന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചിലയിടങ്ങളില്‍നിന്ന് സി.സി ടി.വി ക്യാമറ ദൃശ്യങ്ങളുള്‍പ്പെടെ പരിശോധ നടത്തുകയും സംശയമുള്ളവ പിടിച്ചെടെുക്കുകയും ചെയ്യുന്നുണ്ട്. തൊട്ടടുത്തദിവസങ്ങളില്‍ സ്വര്‍ണം വാങ്ങിയവരുടെ പേരും വിലാസവും ഇത്തരം ജ്വല്ലറികളില്‍നിന്ന് ശേഖരിക്കുന്നുമുണ്ട്. ഇതോടെ വിവാഹാവശ്യങ്ങള്‍ക്കുള്‍പ്പെടെ നേരത്തേ സൂക്ഷിച്ചുവെച്ചിരുന്ന പണമുപയോഗിച്ച് സ്വര്‍ണം വാങ്ങിയവരാണ് ആശങ്കയിലായിരിക്കുന്നത്. ഇത്തരം ആളുകളുടേതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധകര്‍ക്ക് കൈമാറിയതായി ജ്വല്ലറികളില്‍നിന്ന് പലരെയും വിവരം അറിയിച്ചിട്ടുമുണ്ട്. നിലവില്‍ ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങാനത്തെുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് നമ്പറും അക്കൗണ്ടില്‍ പണമടക്കാനുള്ള കത്തും നല്‍കി ഉപഭോക്താക്കള്‍ ബാങ്കില്‍ പണമടച്ചശേഷമാണ് സ്വര്‍ണം നല്‍കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.