കല്‍പറ്റ: 500, 1000 നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ച നടപടിയെ തുടര്‍ന്ന് ജനങ്ങളുടെ ദുരിതം ഒരാഴ്ച പിന്നിട്ടു. ജില്ലയിലുടനീളം ബാങ്കുകളില്‍ ചൊവ്വാഴ്ചയും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. എ.ടി.എമ്മുകള്‍ നാമമാത്രമായേ പ്രവര്‍ത്തിക്കുന്നുള്ളൂ. പണം നിക്ഷേപിച്ച എ.ടി.എം കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. 500 രൂപയുടെ നോട്ടുകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന അറിയിപ്പുണ്ടെങ്കിലും ഇതുവരെ ജില്ലയിലെ ബാങ്കുകളില്‍ നോട്ട് എത്തിയിട്ടില്ല. ഒരു ദിവസം എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2000ല്‍നിന്ന് 2500 ആയി ഉയര്‍ത്തിയെങ്കിലും കൗണ്ടറുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ അതിന്‍െറ ഗുണഫലവും ലഭിക്കുന്നില്ല. ഒരാഴ്ച കഴിഞ്ഞിട്ടും ദുരിതത്തിന് അറുതിയാവാതെവന്നതോടെ പല സംഘടനകളും പ്രക്ഷോഭ രംഗത്തേക്കിറങ്ങിക്കഴിഞ്ഞു. ചില്ലറയില്ലാതെ ജനം ബുദ്ധിമുട്ടുകയാണ്. നാലുദിനം കൊണ്ട് ബാങ്കുകളിലെ തിരക്ക് കുറയുമെന്നും എ.ടി.എമ്മുകള്‍ പതിവുപോലെ പ്രവര്‍ത്തന സജ്ജമാകുമെന്നുള്ള അധികാരികളുടെ ഉറപ്പ് ഒരാഴ്ച പിന്നിട്ടിട്ടും പാലിക്കപ്പെടാതെപോയപ്പോള്‍ ആദിവാസികളും കര്‍ഷകരും തോട്ടം തൊഴിലാളികളുമടങ്ങുന്ന വയനാടന്‍ ജനതയുടെ സാധാരണ ജീവിതം ദുസ്സഹമായി മാറി. വ്യാപാരമേഖല മന്ദീഭവിച്ചു നില്‍ക്കുകയാണ്. 2000 നോട്ടുകള്‍ പലരുടെയും കൈവശമുണ്ടെങ്കിലും കച്ചവടക്കാരുടെ കൈയില്‍ ചില്ലറ ക്ഷാമം രൂക്ഷമായതിനാല്‍ ഇതുപയോഗിച്ച് ക്രയവിക്രയം നടക്കുന്നത് അപൂര്‍വമാണ്. പഴയ 500, 1000 രൂപ നോട്ടുകള്‍ വ്യാപാരികളടക്കമുള്ളവര്‍ ഇപ്പോഴും എടുക്കുന്നില്ല. നിര്‍മാണമേഖലയും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ജില്ലയിലെ മലഞ്ചരക്ക് വ്യാപാരരംഗത്തും നോട്ട് നിരോധനം ഏറെ പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിലക്കെടുക്കാന്‍ വ്യാപാരികളുടെ കൈയില്‍ പണമില്ളെന്ന അവസ്ഥയാണിപ്പോള്‍. അടക്കപറി സീസണില്‍ കര്‍ഷകര്‍ നോട്ട് നിരോധനത്തിന്‍െറ തിക്തഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. ചൊവ്വാഴ്ച 72 രൂപ വരെ വിലയുള്ള പൈങ്ങക്ക് അതിലും കുറഞ്ഞ വിലയാണ് മിക്കയിടത്തുനിന്നും തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇവ സൂക്ഷിച്ചുവെക്കാന്‍ കഴിയാത്തതിനാല്‍ 60 രൂപക്കുവരെ വില്‍ക്കാന്‍ നിര്‍ബന്ധിതരായവരുണ്ട്. നേന്ത്രക്കായക്ക് വിലയുണ്ടെങ്കിലും ചരക്ക് വരവ് കുറവാണ്. തുണിക്കടകളിലും സ്വര്‍ണക്കടകളിലുമെല്ലാം വില്‍പന വന്‍തോതില്‍ കുറഞ്ഞു. വിവാഹമടക്കമുള്ളവക്ക് പണം കണ്ടത്തൊന്‍ കഴിയാതെ ജനം നെട്ടോട്ടത്തിലാണിപ്പോഴും. പലചരക്കുകടകളില്‍ പോലും വില്‍പന തീരെ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.