മുട്ടില്‍: ശിശുദിനാഘോഷ പരിപാടിയോടനുബന്ധിച്ച് മുട്ടില്‍ ഡബ്ള്യു.എം.ഒ ഇംഗ്ളീഷ് അക്കാദമി വിദ്യാര്‍ഥികള്‍ ഒരുക്കിയ ഭക്ഷണശാലയില്‍ വിളമ്പിയത് കാരുണ്യത്തിന്‍െറ കരസ്പര്‍ശമുള്ള വിഭവങ്ങള്‍. അര്‍ബുദബാധിതരായ നിര്‍ധന കുഞ്ഞുങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികള്‍ വിഭവങ്ങളൊരുക്കിയത്. രണ്ടു ദിവസമായി സ്കൂളില്‍ നടക്കുന്ന ശിശുദിന പരിപാടിയോടനുബന്ധിച്ച് ഒരുക്കിയ ഫുഡ്കോര്‍ട്ടിലെ കച്ചവടത്തില്‍നിന്നുള്ള ലാഭവിഹിതം മാരകരോഗത്തിനടിപ്പെട്ട പാവപ്പെട്ട കുട്ടികള്‍ക്ക് സംഭാവനയായി നല്‍കുന്ന സംരംഭമാണിത്. സാമൂഹികസേവനത്തിന്‍െറയും സഹജീവിസ്നേഹത്തിന്‍െറയും വഴിയില്‍ സഞ്ചരിക്കാന്‍ ചെറുപ്രായത്തിലേ സ്കൂളിലെ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനായി മുന്‍ വര്‍ഷങ്ങളിലും ഈ സംരംഭം സ്കൂളില്‍ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.