കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിക്ക് പരിക്കേറ്റു. തേക്കുമ്പറ്റ അയ്യപ്പനാണ് (52) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ കല്ലൂര്‍ രാജീവ് ഗാന്ധി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന് സമീപത്തുവെച്ചാണ് ആന ആക്രമിച്ചത്. പശുവിനെ കെട്ടി മടങ്ങിവരുന്നതിനിടെ, ആനയുടെ മുന്നില്‍പെടുകയായിരുന്നു. ആക്രമിക്കുന്നതു കണ്ട് സമീപത്തുണ്ടായിരുന്ന ആളുകള്‍ ഒച്ചവെക്കുകയും കല്ളെറിയുകയും ചെയ്തതോടെയാണ് ആന കാട്ടിലേക്ക് കയറിപ്പോയത്. ആന വരുന്നതു കണ്ട് കല്ലൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന്‍െറ ഗേറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ അടച്ചതിനാല്‍ ആനക്ക് സ്കൂളിലേക്ക് കയറാന്‍ സാധിച്ചില്ല. പരിക്കേറ്റ അയ്യപ്പനെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നു മണിക്കൂറോളം കല്ലൂരില്‍ ദേശീയ പാത ഉപരോധിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടറുടെയും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍േറയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.