കല്‍പറ്റ: നോട്ട് നിരോധനം ജനങ്ങള്‍ക്ക് സമ്മാനിച്ചത് കണ്ടകശനി. ബാങ്കില്‍നിന്ന് പണം എടുക്കാനും കൈയിലുള്ള എടുക്കാനോട്ടുകള്‍ തിരികെ നല്‍കാനും നേരം പുലരും മുമ്പെ ജനം ബാങ്കുകള്‍ക്കുമുന്നിലത്തെി. പല ബാങ്കുകളിലെയും ക്യൂ റോഡിലേക്ക് നീണ്ടു. എ.ടി.എമ്മുകള്‍ മിക്കവയും ശൂന്യമായിരുന്നു. പൈസയുള്ള എ.ടി.എമ്മുകള്‍ക്കു മുന്നില്‍ ബാങ്കിനുസമാനമായി ക്യൂ രൂപപ്പെട്ടു. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്ക് പ്രവര്‍ത്തിക്കുമെന്ന അറിയിപ്പ് നേരത്തെ ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് ആളുകള്‍ എത്തിയത്. എന്നാല്‍, പല ബാങ്കുകളും രണ്ടാം ശനിയെന്ന ന്യായം പറഞ്ഞ് മൂന്നരക്കുതന്നെ ഇടപാടുകള്‍ നിര്‍ത്തി. ക്യൂ നിന്നവരെ തിരിച്ചയച്ചു. ഇതുമൂലം വൈകീട്ട് ജോലിയും മറ്റും കഴിഞ്ഞത്തെിയവര്‍ക്ക് ഇടപാടുകള്‍ നടത്താനാവാതെ മടങ്ങേണ്ടിവന്നു. ചില ബാങ്കുകളില്‍ വൈകീട്ടാകുമ്പോഴേക്ക് പണം കാലിയായിരുന്നു. കച്ചവട സ്ഥാപനങ്ങളില്‍ പതിവുപോലെ മാന്ദ്യം തുടര്‍ന്നു. മലഞ്ചരക്ക് വ്യാപാരം സ്തംഭനാവസ്ഥയിലായി. അവശ്യസാധനങ്ങള്‍ക്കല്ലാതെ ആളുകള്‍ മാര്‍ക്കറ്റുകളിലത്തെിയില്ല. മൊത്തവ്യാപാരമേഖലയിലും കാര്യമായ ഉണര്‍വുണ്ടായില്ല. ഹോട്ടല്‍, ബേക്കറി തുടങ്ങിയ ഇടങ്ങളില്‍ കച്ചവടം നന്നേ കുറഞ്ഞു. വലിയ കടകളില്‍ ജോലിക്കാര്‍ കൂട്ടം കൂടിയിരുന്ന് വര്‍ത്തമാനം പറയുന്ന കാഴ്ചകള്‍ കാണാം. തിരക്കേറിയ തുണിക്കടകളില്‍ പോലും മൂന്നു ദിവസമായി ജനസാന്നിധ്യമില്ല. അതേസമയം, ചില്ലറക്ഷാമം വലിയ പ്രതിസന്ധിയുണ്ടാക്കി. ആളുകള്‍ കൈയിലുള്ള ചെറിയ നോട്ടുകള്‍ പുറത്തെടുക്കാന്‍ മടിക്കുന്നതാണ് പ്രശ്നമാകുന്നത്. അത്യാവശ്യ ഘട്ടത്തില്‍ പ്രതിസന്ധിയിലാവുന്നത് പേടിച്ചാണ് ചില്ലറ കരുതുന്നത്. രണ്ടായിരത്തിന് പകരം ചെറിയ തുകയുടെ നോട്ടുകള്‍ വ്യാപകമായി ഇറക്കിയിരുന്നെങ്കില്‍ ഉപകാരമായേനെയെന്നാണ് ജനാഭിപ്രായം. ജീവിതത്തിന്‍െറ എല്ലാ തുറകളിലും കടുത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടത്. പൊതുവെയുള്ള മാന്ദ്യത്തില്‍ കരകയറാനുള്ള അവസരമൊരുക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദുരിതത്തിലാക്കിയതിന്‍െറ പ്രതിഷേധമാണ് എങ്ങും. ഒറ്റക്കും കൂട്ടായും ആളുകള്‍ കേന്ദ്രത്തിന്‍െറ നിലപാടിനെ വിമര്‍ശിക്കുന്ന കാഴ്ചയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.