വെറ്ററിനറി യൂനിവേഴ്സിറ്റി വയനാട്ടില്‍നിന്ന് മാറ്റാന്‍ ഗൂഢശ്രമം –കെ.എല്‍. പൗലോസ്

കല്‍പറ്റ: വയനാട് ജില്ലയോടും കര്‍ഷകസമൂഹത്തോടും ഇടതുസര്‍ക്കാറിന്‍േറത് ചിറ്റമ്മനയമെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. വയനാടിന്‍െറ അഭിമാനമായി നിലകൊള്ളുന്ന വെറ്ററിനറി യൂനിവേഴ്സിറ്റി വയനാട്ടില്‍നിന്ന് മാറ്റാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്നത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പാലുല്‍പാദിപ്പിക്കുന്ന ജില്ലകളില്‍ ഒന്നായ വയനാട്ടില്‍ വെറ്ററിനറി യൂനിവേഴ്സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം യു.ഡി.എഫ് സര്‍ക്കാര്‍ ഡയറി ബി.ടെക് കോഴ്സിന് 40 സീറ്റുകള്‍ ആരംഭിച്ച് ക്ളാസ് ആരംഭിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്ന കോഴ്സ് റിവ്യൂ കമ്മിറ്റി ഈ കോഴ്സ് നിര്‍ത്തല്‍ ചെയ്യണമെന്ന് ശിപാര്‍ശ ചെയ്തതായി അറിയുന്നു. യൂനിവേഴ്സിറ്റിയില്‍ നടന്നുവന്നിരുന്ന വെറ്ററിനറി കോഴ്സിലെ സീറ്റ് പകുതിയായി വെട്ടിക്കുറക്കാനും ശിപാര്‍ശ ചെയ്തിരിക്കുന്നു.പാവപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ വെറ്ററിനറി കോഴ്സ് പഠിക്കാനുള്ള അവസരമാണ് ഇല്ലാതാക്കാന്‍ നോക്കുന്നത്. ഇതിന്‍െറയൊക്കെ പിന്നില്‍ യൂനിവേഴ്സിറ്റിതന്നെ വയനാട്ടില്‍നിന്ന് മാറ്റാനുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കേണ്ടിരിക്കുന്നു. സമാനമായ സമീപനമാണ് മെഡിക്കല്‍ കോളജിന്‍െറ കാര്യത്തിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ മെഡിക്കല്‍ കോളജ് ജില്ലാ ആശുപത്രിയില്‍ താല്‍കാലികമായി തുടങ്ങണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നവര്‍ അധികാരത്തിലത്തെിയപ്പോള്‍ ഇത് മറന്ന മട്ടാണ്. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍വേ ലൈന്‍ സര്‍വേ നടത്താന്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാണിച്ച താല്‍പര്യം എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കുന്നില്ല. പൊതുവില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ തുടര്‍ച്ചയായ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.