കല്‍പറ്റ: നോട്ട് നിരോധനം ജില്ലയില്‍ ജനങ്ങള്‍ക്ക് സമ്മാനിച്ചത് ദുരിതദിനം. അര്‍ധരാത്രി നിരോധനം നിലവില്‍ വന്നത് പലരും രാവിലെ പത്രം മുഖേനയാണ് അറിഞ്ഞത്. അതിനാല്‍ തന്നെ ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ മാത്രം കൈയിലുണ്ടായിരുന്ന ഇടത്തരക്കാര്‍ക്ക് ജീവിതം വഴിമുട്ടി. നിരോധനം നിലവിലുള്ളതറിയാതെ ടൗണുകളില്‍ സാധനം വാങ്ങാനത്തെി വെറും കൈയോടെ മടങ്ങിയവരും ധാരാളം. വയനാട്ടില്‍ ആധുനിക ബാങ്കിങ് സൗകര്യങ്ങളെ ആശ്രയിക്കാത്ത സാധാരണക്കാരാണ് മിക്കവരുമെന്നതിനാല്‍ ജില്ലയിലെ ജനജീവിതത്തെ 500, 1000 രൂപ നോട്ടുകളുടെ നിരോധനം വല്ലാതെ കുഴക്കി. പതിനായിരക്കണക്കിന് രൂപ കൈയിലിരിക്കെ സാമ്പത്തിക അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാനാവാതെ പലരും കുഴങ്ങി. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. പണിക്കാര്‍ക്ക് കൂലി നല്‍കാനാവാത്തതിനാല്‍ പലരും ബുധനാഴ്ച തൊഴിലാളികളെ പറഞ്ഞുവിട്ടു. ഉള്ള ചില്ലറ പണിക്കാര്‍ക്ക് എണ്ണിക്കൊടുത്താലുള്ള കഷ്ടപ്പാട് ഓര്‍ത്താണിത്. ആവശ്യത്തിന് വായ്പ നല്‍കാനോ കൊടുക്കാനോ സാധിക്കാത്ത വിധം കത്രികപ്പൂട്ടിലാണ് ജനം കുടുക്കിയിടപ്പെട്ടിരിക്കുന്നത്. നോട്ട് നിരോധനം വന്നതിന്‍െറ പ്രതിഫലനം ജില്ലയിലെ ടൗണുകളിലും ദൃശ്യമായിരുന്നു. പൊതുവെ കടകമ്പോളങ്ങളില്‍ ഹര്‍ത്താലിന്‍െറ പ്രതീതിയായി. കച്ചവട സ്ഥാപനങ്ങള്‍ മിക്കതും തുറന്നെങ്കിലും ഉപഭോക്താക്കള്‍ തീരെ കുറവായിരുന്നു. പലേടത്തും സാധാരണയുള്ള തിരക്കും ബഹളവും കാണാനില്ലായിരുന്നു. ജ്വല്ലറികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ പലതും ഉച്ചയോടെ പൂട്ടുകയും ചെയ്തു. ടൗണുകളില്‍ ആളുകളത്തൊത്തതിനാല്‍ ഓട്ടോറിക്ഷകള്‍ക്കും ഓട്ടം കുറഞ്ഞു. വാഹനങ്ങളുടെ തിരക്കും താരതമ്യേന കുറവായിരുന്നു. വ്യാഴാഴ്ച ബാങ്കുകള്‍ തുറക്കുന്നതോടെ സ്ഥിതിഗതികള്‍ മാറുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, ബാങ്ക് തുറക്കാന്‍ ജനം കാത്തിരിക്കുന്ന അവസ്ഥയില്‍ ജില്ലയിലെ ബാങ്കുകളില്‍ വ്യാഴാഴ്ച കനത്ത തിരക്കനുഭവപ്പെടുമെന്നതുറപ്പ്. വൈത്തിരി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചതിനാല്‍ വൈത്തിരി ടൗണ്‍ ഏറക്കുറെ നിശ്ചലമായി. കച്ചവടക്കാര്‍ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ബാക്കി കൊടുക്കാനില്ലാത്തതിനാല്‍ രാവിലെ മാത്രം കുറച്ചു കച്ചവടം നടന്നു. ഉച്ചയോടെ വൈത്തിരി ടൗണിലെ പല കടകളുടെയും ഷട്ടര്‍ താഴ്ന്നു. വ്യാപാരികള്‍ പലരും രോഷത്തോടെയാണ് പ്രതികരിച്ചത്. നോട്ടു പിന്‍വലിച്ചതോടെ സാധാരണക്കാരും ചെറുകിട കച്ചവടക്കാരും അനുഭവിക്കേണ്ടി വരുന്ന ദുരിതം ഏറെയാണ്. ബദല്‍ സംവിധാനം ഒരുക്കാതെ സര്‍ക്കാര്‍ ധൃതിയില്‍ എടുത്ത തീരുമാനം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ചിലരുടെ അഭിപ്രായം. വൈത്തിരി കുന്നത്തിടവക വില്ളേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, ബിവറേജസ് ഒൗട്ട്ലെറ്റ് എന്നിവിടങ്ങളില്‍ വലിയ നോട്ടുകള്‍ സ്വീകരിച്ചില്ല. ബിവറേജസില്‍ ദേശീയ പാതയിലെ ഗതാഗതത്തെപ്പോലും ബാധിക്കുന്ന രീതിയിലുള്ള നീണ്ട ക്യൂവിന് പകരം വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണുണ്ടായിരുന്നത്. വൈത്തിരി സബ് ട്രഷറിയില്‍ ബുധനാഴ്ച ആകെ രണ്ടു ചലാനാണ് വന്നത്. ഒരു ഇടപാടും നടന്നില്ല. മാനന്തവാടി: നിനച്ചിരിക്കാതെ 1000, 500 നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് പ്രതീക്ഷിച്ച പോലെ ചില്ലറ കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും നോട്ടുകള്‍ എടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ചില്ലറയുടെ പേര് പറഞ്ഞ് ഇവിടങ്ങളിലും നോട്ടുകള്‍ മടക്കിയത് വാക്കേറ്റങ്ങള്‍ക്കിടയാക്കി. മാവേലി, സപൈ്ളകോ തുടങ്ങിയ സ്ഥാപനങ്ങളില്‍ സാധനം വാങ്ങാന്‍ എത്തിയവര്‍ക്ക് ചില്ലറയുടെ പേരില്‍ സാധനങ്ങള്‍ കൊടുക്കാതിരുന്നതും പ്രതിഷേധങ്ങള്‍ക്ക് കാരണമായി. മാനന്തവാടി നഗരത്തില്‍ പൊതുവെ ആളുകള്‍ കുറവായിരുന്നു. ബസ് യാത്രക്കാരും കാര്യമായി ഉണ്ടായിരുന്നില്ല. അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷക്കാരുടെ കൈകളില്‍ മാത്രമാണ് ചില്ലറ ഉണ്ടായിരുന്നത്. പെട്രോള്‍ പമ്പുകളില്‍ പോലും ചില്ലറ ഇല്ലാത്തത് പ്രയാസം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.