കല്‍പറ്റ: മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി നടത്തിയ ഗുരുതര ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പാലോട്ട് തറവാട്ടിലെ ബന്ധുക്കളുടെ ബാങ്ക് ലോണ്‍ നിയമവിരുദ്ധമായി എഴുതിത്തള്ളിയിരിക്കുകയാണ്. ബന്ധുക്കളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ചിട്ടുള്ള സൊസൈറ്റികളിലൂടെ ട്രൈബല്‍ ഹോസ്റ്റലിലേക്ക് വിതരണം ചെയ്ത സാധനങ്ങളുടെ മറവില്‍ ഓരോ മാസവും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ യൂനിഫോം വിതരണത്തില്‍ വന്‍ ക്രമക്കേടുകള്‍ നടത്തി. ഇതെല്ലാം അന്വേഷണ വിധേയമാക്കണം. 34,000 ആദിവാസി വീടുകള്‍ പണിതുനല്‍കിയതായി പറയുന്നുണ്ടെങ്കിലും 16,000 വീടുകള്‍ മാത്രമേ പണിതീര്‍ത്തിട്ടുള്ളൂ. ഇതില്‍ കോടികളുടെ അഴിമതി നടത്തിയതായി അറിയുന്നു. ഇതിലെല്ലാം സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. ജില്ല പ്രസിഡന്‍റ് കെ.എ. ആന്‍റണി അധ്യക്ഷത വഹിച്ചു. വി.എസ്. ചാക്കോ, അഡ്വ. ജോര്‍ജ് വാതുപറമ്പില്‍, അഡ്വ. കെ.ടി. ജോര്‍ജ്, കെ.എം. ജോസഫ്, സജി ജോസഫ്, ലോറന്‍സ്, എം.പി. പീറ്റര്‍, പി. സലീം, ജോര്‍ജ് ഊരാശ്ശേരി, വില്‍സണ്‍, എ.പി. കുര്യാക്കോസ്, എബി പൂക്കൊമ്പില്‍, പി.ടി. സജീവന്‍, ബിജു ചുണ്ടക്കര, കുര്യന്‍ പാറക്കല്‍, എ.എം. ബിജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.