വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം: ജി.എച്ച്.എസ് കണിയാമ്പറ്റക്കും സെന്‍റ് ജോസഫ്സ് മേപ്പാടിക്കും ഓവറോള്‍

മേപ്പാടി: മേപ്പാടി സെന്‍റ് ജോസഫ്സ് യു.പി സ്കൂളില്‍ നടന്ന വൈത്തിരി ഉപജില്ല ശാസ്¤്രതാത്സവത്തില്‍ ശാസ്ത്രമേള എല്‍.പി വിഭാഗത്തില്‍ ജി.യു.പി.എസ് കണിയാമ്പറ്റ ഓവറോളും സെന്‍റ് ജോസഫ്സ് യു.പി.എസ് മേപ്പാടി റണ്ണേഴ്സ് അപ്പും, യു.പി വിഭാഗത്തില്‍ സെന്‍റ് ജോസഫ്സ് യു.പി സ്കൂള്‍ ഓവറോളും, ജി.യു.പി.എസ് കണിയാമ്പറ്റ റണ്ണേഴ്സ് അപ്പുമായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ ഓവറോളും, ജി.എച്ച്.എസ്.എസ് തരിയോട് റണ്ണേഴ്സ് അപ്പുമായി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഡബ്ള്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് ഓവറോളും സെന്‍റ് തോമസ് എച്ച്.എസ്.എസ് നടവയല്‍ റണ്ണേഴ്സ് അപ്പും നേടി. സാമൂഹിക ശാസ്ത്ര മേളയില്‍ എല്‍.പി വിഭാഗത്തില്‍ ജി.എല്‍.പി.എസ് മേപ്പാടി ഓവറോളും, സെന്‍റ് മേരീസ് യു.പി.എസ് തരിയോട് റണ്ണേഴ്സ് അപ്പും, യു.പി വിഭാഗത്തില്‍ സെന്‍റ് തോമസ് എച്ച്.എസ്.എസ് നടവയല്‍ ഓവറോളും റണ്ണേഴ്സ് അപ്പുമായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ ഓവറോളും, സെന്‍റ് തോമസ് എച്ച്.എസ്.എസ് നടവയല്‍ റണ്ണേഴ്സ് അപ്പും, എച്ച്.എസ്.എസ് വിഭാഗത്തില്‍ ഡബ്ള്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് ഓവറോളും എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പറ്റ റണ്ണേഴ്സ് അപ്പും നേടി. ഗണിത മേളയില്‍ എല്‍.പി വിഭാഗത്തില്‍ യു.എല്‍.പി.എസ് പുതുശ്ശേരിക്കടവ് ഓവറോളും, ആര്‍.സി.എല്‍.പി.എസ് ചുണ്ടേല്‍ റണ്ണേഴ്സ് അപ്പും, യു.പി വിഭാഗം ജി.യു.പി.എസ് കണിയാമ്പറ്റ ഓവറോളും സെന്‍റ് ജോസഫ്സ് യു.പി.എസ് മേപ്പാടി റണ്ണേഴ്സ് അപ്പും, എച്ച്.എസ് വിഭാഗത്തില്‍ സെന്‍റ് തോമസ് എച്ച്.എസ് നടവല്‍ ഓവറോളും, ജി.എച്ച്.എസ്.എസ് തരിയോട് റണ്ണേഴ്സ് അപ്പും, എച്ച്.എസ്.എസ് വിഭാഗത്തില്‍ ഡബ്ള്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് ഓവറോളും ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ റണ്ണേഴ്സ് അപ്പും നേടി. പ്രവൃത്തി പരിചയമേളയില്‍ എല്‍.പി വിഭാഗത്തില്‍ സെന്‍റ് തോമസ് എല്‍.പി.എസ് നടവയല്‍ ഓവറോളും ജി.എല്‍.പി.എസ് മേപ്പാടി റണ്ണേഴ്സ് അപ്പും, യു.പി വിഭാഗത്തില്‍ ജി.യു.പി.എസ് കോട്ടനാട് ഓവറോളും സെന്‍റ് ജോസഫ്സ് യു.പി.എസ് മേപ്പാടി റണ്ണേഴ്സ് അപ്പും, എച്ച്.എസ് വിഭാഗത്തില്‍ സെന്‍റ് തോമസ് എച്ച്.എസ് നടവയല്‍ ഓവറോളും, നിര്‍മല എച്ച്.എസ് തരിയോട് റണ്ണേഴ്സ് അപ്പും, എച്ച്.എസ്.എസ് വിഭാഗത്തില്‍ ഡബ്ള്യു.ഒ.എച്ച്.എസ് പിണങ്ങോട് ഓവറോളും, സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ് മേപ്പാടി റണ്ണേഴ്സ് അപ്പും നേടി. ഐ.ടി മേളയില്‍ യു.പി വിഭാഗത്തില്‍ സെന്‍റ് തോമസ് എച്ച്.എസ് നടവയല്‍ ഓവറോളും എന്‍.എസ്.എസ്.എച്ച്.എസ്.എസ് കല്‍പറ്റ റണ്ണേഴ്സ് അപ്പും എച്ച്.എസ് വിഭാഗത്തില്‍ നടവയല്‍ ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ ഓവറോളും, സെന്‍റ് തോമസ് എച്ച്.എസ്.എസ് നടയവല്‍ റണ്ണേഴ്സ് അപ്പും, എച്ച്.എസ്്.എസ് വിഭാഗത്തില്‍ സെന്‍റ് തോമസ് എച്ച്.എസ്.എസ് നടവയല്‍ ഓവറോളും എസ്.കെ.എം.ജെ എച്ച്.എസ്.എസ് കല്‍പറ്റ റണ്ണേഴ്സ് അപ്പും നേടി. വിജയികള്‍ക്ക് മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹരിഹരന്‍, മേപ്പാടി പഞ്ചായത്തംഗങ്ങളായ ലളിത മോഹന്‍ദാസ്, പ്രതീജ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.