കാട്ടാന ചെരിഞ്ഞ സംഭവം: അന്വേഷണം പ്രദേശം കേന്ദ്രീകരിച്ച്

പനമരം: അതിരാറ്റുകുന്നില്‍ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം പ്രദേശം കേന്ദ്രീകരിച്ച്. ഞായറാഴ്ച ‘വെടിയേറ്റ് ചെരിഞ്ഞ’ കാട്ടാനക്ക് ഷോക്കേറ്റിരുന്നതായി വനം അധികൃതര്‍ പറയുന്നു. അതിനാല്‍, സംഭവത്തില്‍ ദുരൂഹതയുയര്‍ന്നിരിക്കുകയാണ്. അതിരാറ്റുകുന്ന് കാടാകുളം ഗോപാലകൃഷ്ണന്‍െറ നെല്‍വയലിലാണ് കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടത്തെിയത്. ആനയുടെ തലഭാഗത്തായി വെടിയേറ്റ ഒന്നിലേറെ മുറിവുകളുണ്ടായിരുന്നു. ഷോക്കേറ്റ ആനക്ക് എങ്ങനെ ഈ മുറിവുകളുണ്ടായി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ഷേക്കേറ്റതിനു ശേഷമാണോ വെടിയേറ്റതെന്ന കാര്യം പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍നിന്ന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വനം അധികൃതര്‍ തിങ്കളാഴ്ചയും ആവര്‍ത്തിച്ചത്. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും അവര്‍ പറഞ്ഞു. അതിരാറ്റുകുന്ന് ഭാഗത്ത് കാട്ടാന കൃഷിയിടങ്ങളില്‍ നാശം വരുത്തുന്നത് പതിവ് സംഭവമാണ്. പ്രതിരോധക്കിടങ്ങുകളൊന്നും ഫലം ചെയ്യുന്നില്ല. സ്വന്തമായി വൈദ്യുതി വേലിയും മറ്റും സ്ഥാപിച്ച് ചിലര്‍ കാട്ടാനകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്വകാര്യ വൈദ്യുതി വേലികള്‍ ആനയുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന കാര്യം വനം വകുപ്പ് പരിശോധിച്ചു. ങ്ങനെയെങ്കില്‍ പ്രദേശത്തുള്ളവര്‍ കുറ്റക്കാരാകും. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ പുറത്തുവിടാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാല്‍, ആനയുടെ മരണത്തില്‍ പ്രദേശവാസികള്‍ നിരപരാധികളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.