കാട്ടാന ശല്യം; കിടന്നുറങ്ങാന്‍ പേടിച്ച് വള്ളുവാടിക്കാര്‍

സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെയും വന്യമൃഗങ്ങളുടെയും ശല്യം കാരണം രാത്രിയില്‍ വീട്ടിനുള്ളില്‍ കിടന്നുറങ്ങാന്‍ ഭയക്കുകയാണ് വള്ളുവാടിയിലെ ആളുകള്‍. വന്യമൃഗങ്ങളുടെ പരാക്രമംമൂലം ജീവിക്കാന്‍ കഴിയാതെയായിരിക്കുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയിറങ്ങിയ കാട്ടാന കാരാട്ടക്കുനി പണിയ കോളനിയിലെ കാവലന്‍െറ ഷെഡ് ഭാഗികമായി തകര്‍ത്തു. സ്ഥിരമായി ഇവിടെ ആന വരാറുള്ളതിനാല്‍ കാവലനും കുടുംബവും അയല്‍വക്കത്തെ മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള ഷെഡാണ് ആന തകര്‍ത്തത്. പാത്രങ്ങളും ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു. പൂക്കള ജോണി, പൂക്കള ബേബി എന്നിവരുടെ നെല്ലും ആന നശിപ്പിച്ചു. കഴിഞ്ഞ ദിവസം വടക്കനാട് സ്കൂളിന് സമീപത്ത് ഇറങ്ങിയ ആന തടത്തിക്കുനി അമ്മിണിയുടെ അര ഏക്കര്‍ നെല്ല് പൂര്‍ണമായും നശിപ്പിച്ചു. കുരങ്ങ് ശല്യം രൂക്ഷമായതിനത്തെുടര്‍ന്ന് വനം വകുപ്പ് ഇവിടെ രണ്ട് ദിവസം മുമ്പ് കൂടു സ്ഥാപിച്ച് എട്ട് കുരങ്ങുകളെ പിടിച്ചു. വടക്കനാട് സ്കൂളിനും സമീപത്തും നിരവധി കുരങ്ങുകളുണ്ട്. ഇവ കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ ആവശ്യത്തത്തെുടര്‍ന്ന് കൂടു സ്ഥാപിച്ചത്. കുരങ്ങ്, മാന്‍, പന്നി, മലയണ്ണാന്‍ എന്നിവയെല്ലാം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. മലയണ്ണാന്‍ മൂക്കാത്ത തേങ്ങ തുരന്ന് നശിപ്പിക്കുകയാണ്. അടക്കയും പറിച്ചുകളയുന്നു. കൃഷിയാണ് ഇവിടെ താമസിക്കുന്നവരുടെ ഉപജീവന മാര്‍ഗം. എന്നാല്‍, വിളകള്‍ പൂര്‍ണമായും വന്യമൃഗങ്ങള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഉപജീവനത്തിനുള്ള വക പോലും കണ്ടത്തൊനാവാതെ വിഷമിക്കുകയാണ്. ഇതിനിടെ വനം വകുപ്പ് മറ്റു സ്ഥലങ്ങളില്‍ നിന്നും പിടിക്കുന്ന കുരങ്ങുകളെ വ്യാപകമായി ഈ പ്രദേശത്ത് കൊണ്ടുവിടുന്നുവെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. തദ്ദേശീയരായ കുരങ്ങുകള്‍ മനുഷ്യരെ ഉപദ്രവിക്കാറില്ല. മറ്റു സ്ഥലങ്ങളില്‍നിന്നും പിടിച്ചുകൊണ്ടുവിട്ട കുരങ്ങുകളാണ് കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നത്. കൃഷിക്കാര്‍ സ്വന്തം പണം മുടക്കി പല സ്ഥലത്തും പ്രതിരോധ വേലികള്‍ നിര്‍മിച്ചു. ഇതിന് വന്‍ തുക ചെലവ് വരുന്നുമുണ്ട്. ഇങ്ങനെ നിര്‍മിക്കുന്ന വേലികള്‍ മാസങ്ങള്‍ കഴിയുമ്പോളേക്കും ആന തകര്‍ക്കുകയും ചെയ്യുന്നു. വന്യമൃഗശല്യം പരിഹരിക്കുന്നതിന് വനം വകുപ്പിന്‍െറ ഭാഗത്തുനിന്നോ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നോ ഒരു നടപടിയും സ്വീകരിക്കുന്നില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.