മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഒ.ആര്‍. കേളുവിന് വിജയമൊരുക്കിയത് തിരുനെല്ലി പഞ്ചായത്തും മാനന്തവാടി നഗരസഭയും. തിരുനെല്ലിയില്‍ 4686 വോട്ടിന്‍െറ ഭൂരിപക്ഷമാണ് കേളുവിന്. 9936 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫിന്‍െറ ജയലക്ഷ്മിക്ക് 5250 വോട്ടും എന്‍.ഡി.എയുടെ കെ. മോഹന്‍ദാസിന് 1452 വോട്ടുമാണ് ലഭിച്ചത്. മാനന്തവാടിയില്‍ 12,961 വോട്ട് ഒ.ആര്‍. കേളുവിന് ലഭിച്ചപ്പോള്‍ ജയലക്ഷ്മിക്ക് 11,020 വോട്ടാണ്. മോഹന്‍ദാസിന് 280 വോട്ടും ലഭിച്ചു. 1941 വോട്ടിന്‍െറ ഭൂരിപക്ഷമാണ് കേളുവിന് ലഭിച്ചത്. രണ്ടിടങ്ങളില്‍നിന്നുമായി 6627 വോട്ടാണ് ലഭിച്ചത്. ഈ വോട്ടുകളെ മറികടക്കാന്‍ ജയലക്ഷ്മിക്ക് കഴിഞ്ഞതുമില്ല. ജന്മനാടായ തിരുനെല്ലിയില്‍ ആദിവാസികളുള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളും കേളുവിനെ പിന്തുണച്ചുവെന്നതാണ് വ്യക്തമാകുന്നത്. കേളുവിന്‍െറ ബൂത്തായ എടച്ചൂര്‍കുന്ന് ഗവ. എല്‍.പി സ്കൂളിലെ 34ാം നമ്പര്‍ ബൂത്തില്‍ 847 വോട്ട് കേളുവിന് ലഭിച്ചപ്പോള്‍ 427 വോട്ട് നേടാനേ ജയലക്ഷ്മിക്കായുള്ളൂ. ബി.ജെ.പിക്ക് 59 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തിരുനെല്ലിയില്‍ ആകെയുള്ള 17 ബൂത്തില്‍ 16 എണ്ണത്തിലും കേളുവിന് ലീഡ് നേടാനായി. 39ാം നമ്പര്‍ ബൂത്തായ ബാവലി ഗവ. യു.പി സ്കൂളില്‍ 445 വോട്ട് നേടി ജയലക്ഷ്മി മുന്നിലത്തെിയപ്പോള്‍ കേളുവിന് 418 വോട്ട് മാത്രമാണ് നേടാനായത്. മാനന്തവാടി നഗരസഭയില്‍ ആകെയുള്ള 27 ബൂത്തുകളില്‍ 18 എണ്ണത്തിനും കേളു ലീഡ് നേടി. ഒമ്പതു ബൂത്തുകളില്‍ മാത്രമാണ് ജയലക്ഷ്മിക്ക് ലീഡ് നേടാനായത്. മാനന്തവാടിയില്‍ പിലാക്കാവ്, ഒണ്ടയങ്ങാടി മേഖലകളില്‍ എല്‍.ഡി.എഫ് മുന്നിലത്തെിയപ്പോള്‍ പയ്യമ്പള്ളി മേഖലയില്‍ യു.ഡി.എഫിന് മുന്‍തൂക്കം ലഭിച്ചു. പാര്‍ട്ടിക്കുള്ളില്‍ കനത്ത രീതിയില്‍ ഗ്രൂപ്പും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പിസവുമുള്ള പയമ്പള്ളി മേഖലയില്‍ യു.ഡി.എഫ് പിന്നാക്കം പോകുമെന്നായിരുന്നു കണക്കുകൂട്ടല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യമ്പള്ളി മേഖലയില്‍ എല്‍.ഡി.എഫിനായിരുന്നു നേട്ടം. കോണ്‍ഗ്രസിന്‍െറ കുത്തകസ്ഥലങ്ങളായ കാടന്‍കൊല്ലി, പയ്യമ്പള്ളി, പുതിയിടം വാര്‍ഡുകളില്‍ ഇടതുമുന്നണി ജയിച്ചുകയറിയിരുന്നു. എന്നാല്‍, ആ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനായില്ല. പയ്യമ്പള്ളി 64ാം നമ്പര്‍ ബൂത്തില്‍ രണ്ട് വോട്ട് അധികം നേടാനേ കേളുവിന് ഇത്തവണ കഴിഞ്ഞുള്ളൂ. 392 വോട്ടാണ് ഇവിടെ ജയലക്ഷ്മിക്ക് ലഭിച്ചത്. കേളുവിന് 394ഉം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.