സുല്‍ത്താന്‍ ബത്തേരി: തെരഞ്ഞെടുപ്പില്‍ തോറ്റതോടെ രാഷ്ട്രീയത്തില്‍ സി.കെ. ജാനുവിന്‍െറ അടുത്ത ദൗത്യമെന്തെന്നത് ചര്‍ച്ചയാകുന്നു. മത്സരരംഗത്തേക്കില്ളെന്ന് പറഞ്ഞ ജാനു പിന്നീട് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ഇറങ്ങുകയായിരുന്നു. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിവാസി സമരനായിക എന്‍.ഡി.എ മുന്നണിയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ആദിവാസി ഗോത്രമഹാസഭയുടെ തീരുമാനം മറികടന്നാണ് മത്സരിക്കാന്‍ ഒടുവില്‍ തീരുമാനിച്ചത്. ദേശീയശ്രദ്ധ നേടിയ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തൊതുങ്ങിയശേഷം ജാനുവിന്‍െറ അടുത്ത നീക്കങ്ങളെന്തെന്ന് ബി.ജെ.പിയെ പോലെ രാഷ്ട്രീയ കേരളവും ഉറ്റുനോക്കുകയാണ്. എന്‍.ഡി.എയിലെ മുതിര്‍ന്ന നേതാക്കളുമായിട്ടായിരുന്നു ജാനു ചര്‍ച്ച നടത്തിയത്. ബി.ഡി.ജെ.എസ് ഇടനിലക്കാരുടെ റോളില്‍ സജീവമായി. എന്നാല്‍, തീവ്ര ഇടതുപക്ഷ നിലപാടുകളുമായി മുന്നോട്ടുപോയിരുന്ന ജാനു ഈ നിലപാടുകള്‍ക്ക് തീര്‍ത്തും വിരുദ്ധമായ ചേരിയില്‍ അണിനിരന്നതോടെ ബി.ജെ.പി സ്ഥാനാര്‍ഥിക്കു ലഭിക്കേണ്ട സ്വീകാര്യത ജാനുവിന് ലഭിച്ചില്ളെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം ഇത്രകാലവും തന്‍െറ സമരങ്ങള്‍ക്കും നിലപാടുകള്‍ക്കും ഊര്‍ജംപകര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ള വലിയൊരു വിഭാഗം അകന്നുപോവുകയും ചെയ്തു. ജാനുവിന്‍െറ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പിനു മുമ്പുവരെ അവരെ പിന്തുണച്ചവര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നതുപോലെ എന്‍.ഡി.എയിലും സമ്പൂര്‍ണ സ്വീകാര്യതയുണ്ടായില്ല. ആദിവാസിവിഭാഗത്തില്‍ അടിയ സമുദായക്കാരിയായ ജാനുവിന് മേല്‍ത്തട്ടിലുള്ള കുറിച്യര്‍, കുറുമര്‍ തുടങ്ങിയവര്‍ വോട്ടു ചെയ്തില്ളെന്നത് വ്യക്തമാണ്. മണ്ഡലത്തിലെ ബി.ഡി.ജെ.എസ് വോട്ടുകളില്‍ വലിയൊരു ഭാഗവും അവര്‍ക്കനുകൂലമായില്ളെന്ന് ഫലം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ചിഹ്നത്തിന്‍െറ കാര്യത്തിലും തീരുമാനമായത്. താമരക്ക് വോട്ടു ചെയ്തു ശീലിച്ചവര്‍പോലും ഓട്ടോറിക്ഷയോട് അയിത്തം പുലര്‍ത്തി. വലിയ തോതില്‍ ആദിവാസി വോട്ടുകള്‍ നേടാനാകുമെന്നാണ് എന്‍.ഡി.എ വിലയിരുത്തിയത്. എന്നാല്‍, ഓട്ടോറിക്ഷ ചിഹ്നം ആദിവാസികളുടെ മനസ്സില്‍ പതിപ്പിക്കുന്നതിന് കുറഞ്ഞസമയംകൊണ്ട് എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. ഇതിനായി ‘ഓട്ടോറിക്ഷ റോഡ് ഷോ’ പോലും നടത്തിയെങ്കിലും വലിയതോതില്‍ ഫലം കണ്ടില്ല. ബി.ജെ.പി ചില വാഗ്ദാനങ്ങള്‍ നല്‍കിയതുകൊണ്ടാണ് ജാനു എന്‍.ഡി.എ ബാനറില്‍ മത്സരരംഗത്തേക്ക് ഇറങ്ങിയതെന്നാണ് സൂചന. ദേശീയതലത്തില്‍ പിന്നാക്കക്കാര്‍ക്ക് എതിരാണ് ബി.ജെ.പിയെന്ന വിമര്‍ശങ്ങളെ നേരിടാന്‍ ജാനുവിനെപ്പോലൊരാളുടെ സഹവര്‍ത്തിത്വം ഗുണംചെയ്യുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി അവര്‍ക്കൊപ്പം കൂട്ടുകൂടിയത്. ഗോത്രവര്‍ഗത്തിന്‍െറ അടിത്തട്ടിലുള്ള ജാനുവിനെ പാര്‍ലമെന്‍റിലത്തെിച്ച് അതുയര്‍ത്തിക്കാട്ടി പ്രചാരണം നടത്താന്‍ രാജ്യസഭാ അംഗത്വം അടക്കമുള്ള ഓഫറുകള്‍ ജാനുവിന് നല്‍കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.