കല്‍പറ്റ: എതിര്‍ സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്രത്തില്‍ വന്ന പ്രവാചകനിന്ദ ലേഖനം, പാളയത്തില്‍നിന്നുതന്നെയുള്ള കാലുവാരല്‍... കല്‍പറ്റ മണ്ഡലത്തില്‍ ഹൈടെക് പ്രചാരണം നടത്തിയിട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്കുമാറിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്‍െറ കാരണങ്ങള്‍ ഇവയാണ്. സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്ന് സമരങ്ങളുടെ മുന്നണി പോരാളിയായി മാറിയ സി.കെ. ശശീന്ദ്രന്‍െറ ലളിത ജീവിതവും വ്യക്തിപ്രഭാവവും വലിയ അളവില്‍ എല്‍.ഡി.എഫിന് നേട്ടമായി. പ്രചാരണത്തിന്‍െറ മിക്ക ഘട്ടങ്ങളിലും ഈ സാധ്യത സി.പി.എം വിനിയോഗിച്ചു. ഫ്ളക്സുകളിലും ബോര്‍ഡുകളിലും ചെരിപ്പിടാതെ നടക്കുന്ന, പാല്‍ കറക്കുന്ന, സാധാരണക്കാരോട് ഇടപഴകുന്ന സി.കെ. ശശീന്ദ്രന്‍െറ ചിത്രമാണ് വ്യാപകമായി ഉപയോഗിച്ചത്. ഏറെ മുന്നൊരുക്കത്തോടെയാണ് ശശീന്ദ്രന്‍െറ സ്ഥാനാര്‍ഥിത്വം നേരത്തേ പ്രതീക്ഷിച്ച് എല്‍.ഡി.എഫ് കച്ചമുറുക്കിയത്തെിയത്. മറുഭാഗത്ത് ‘ഉറപ്പ്’ എന്ന വാചകം വലിയ അക്ഷരത്തില്‍ ഉപയോഗിച്ചുള്ള വന്‍കിട ഫ്ളക്സായിരുന്നു ആദ്യം തന്നെ ശ്രേയാംസ്കുമാറിന്‍െറ വരവറിയിച്ച് മണ്ഡലത്തിന്‍െറ മുക്കുമൂലകളില്‍ സ്ഥാപിച്ചത്. പിന്നീട് ഓരോ ഘട്ടത്തിലും വ്യത്യസ്തമായ ബോര്‍ഡുകളും ഫ്ളക്സുകളും സ്ഥാപിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പിന്‍െറ കോലാഹലങ്ങള്‍ തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു പത്രത്തില്‍ പ്രവാചകനെ അധിക്ഷേപിച്ചുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചത്. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ പ്രസംഗം പ്രവാചക നിന്ദ വിഷയത്തിലുള്ളതായിരുന്നു. ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചെന്നും ഇത് മുതലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും പ്രവാചക മാതൃകയാണ് പിന്‍പറ്റേണ്ടതെന്നും മുനവറലി പറഞ്ഞു. പിന്നീട് മുസ്ലിം കേന്ദ്രങ്ങളില്‍ കുടുംബയോഗങ്ങള്‍ വിളിച്ച് പാണക്കാട് കുടുംബത്തിലെ അംഗങ്ങളെ തന്നെ അതിലേക്ക് ക്ഷണിച്ച് വിഷയത്തില്‍ സംസാരിപ്പിച്ചു. ഇതോടെ ആദ്യഘട്ടത്തിലുണ്ടായ എതിര്‍പ്പ് മറികടക്കാനായി എന്നായിരുന്നു യു.ഡി.എഫിന്‍െറ കണക്കുകൂട്ടല്‍. പ്രവാചക കേശം സംബന്ധിച്ച് പിണറായി വിജയന്‍ നടത്തിയ ‘ബോഡി വേസ്റ്റ്’ പ്രയോഗം ഉപയോഗിച്ച് സി.പി.എമ്മുകാര്‍ ഇതിനേക്കാള്‍ വലിയ പ്രവാചക നിന്ദ നടത്തിയിട്ടുണ്ടെന്നും അവരാണിപ്പോള്‍ വ്യാജ പ്രവാചക സ്നേഹം കാണിക്കുന്നതെന്നും യു.ഡി.എഫും ലീഗും മറുപ്രചാരണവും നടത്തി. എന്നാല്‍, പോളിങ് നടന്നതിന്‍െറ പിറ്റേന്നു തന്നെ പ്രതീക്ഷ ഇല്ലാതായ തരത്തിലായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങളിലെ പ്രതികരണങ്ങള്‍. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മൂപ്പൈനാട് എന്നിവിടങ്ങളില്‍ വന്‍ ലീഡ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പടിഞ്ഞാറത്തറയിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയിലായിരുന്നില്ല. വന്‍ ലീഡ് പ്രതീക്ഷിച്ച കണിയാമ്പറ്റയിലും ഒടുവില്‍ മൂപ്പൈനാടും അടിപതറി. നിഷ്പക്ഷ വോട്ടുകളും യു.ഡി.എഫിന്‍െറ നല്ളൊരു ശതമാനം വോട്ടും സി.കെ. ശശീന്ദ്രന്‍െറ പെട്ടിയില്‍ വീണു. ജെ.ഡി.യുവിന് മണ്ഡലം നല്‍കുന്നതില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് മുമ്പേ എതിര്‍പ്പുണ്ടായിരുന്നു. ജെ.ഡി.യു ഇടതുമുന്നണിയില്‍ ചേക്കേറുമെന്ന് പ്രതീക്ഷിച്ച് കല്‍പറ്റയില്‍ കണ്ണുവെച്ച ഒരുപിടി നേതാക്കളും കോണ്‍ഗ്രസിലുണ്ട്. ഇവരും ശ്രേയാംസിന്‍െറ പരാജയത്തില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. ഫ്ളക്സുകളിലും ബോര്‍ഡുകളിലും കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികള്‍ നടത്തിയെന്ന് പറയുമ്പോഴും മണ്ഡലത്തിലെ പ്രധാന റോഡുകള്‍ പോലും തകര്‍ന്ന് തരിപ്പണമായ സ്ഥിതിയായിരുന്നു. മേപ്പാടി-കല്‍പറ്റ റോഡ്, പടിഞ്ഞാറത്തറ-മാനന്തവാടി റോഡ് എന്നിവ മോശമായ അവസ്ഥയിലായിരുന്നു. ഒടുവില്‍ മേപ്പാടി റോഡുപണി തുടങ്ങിയെങ്കിലും പണി എങ്ങുമത്തെിയില്ല. ഇതിനിടയില്‍ പണിപൂര്‍ത്തിയായ ഭാഗം ചെറിയ മഴയില്‍ തകരുകയും ചെയ്തു. ഇക്കാര്യങ്ങളും എതിരായി ഭവിച്ചു. മെഡിക്കല്‍ കോളജ്, ചുരം ബദല്‍ റോഡ് തുടങ്ങിയ വിഷയങ്ങളിലും ആത്മാര്‍ഥമായ ഇടപെടല്‍ ഉണ്ടായില്ളെന്ന് എല്‍.ഡി.എഫ് ശക്തമായ പ്രചാരണം നടത്തി. മെഡിക്കല്‍ കോളജിന് സൗജന്യമായാണ് ട്രസ്റ്റ് സ്ഥലം നല്‍കിയതെങ്കിലും ഇതില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റി ലാഭമുണ്ടാക്കിയെന്ന പ്രചാരണവും വ്യാപകമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.