കല്‍പറ്റ: വോട്ടിന്‍െറ പെട്ടിയില്‍ റെക്കോഡ് പോളിങ്ങിലേക്ക് വയനാടിന്‍െറ വിരല്‍സ്പര്‍ശം. മാവോവാദി ഭീഷണിയുടെയും ബഹിഷ്കരണാഹ്വാനങ്ങളുടെയും പശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ വയനാടന്‍ ജനത മത്സരിച്ചപ്പോള്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും കനത്ത പോളിങ്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ നടന്ന തെരഞ്ഞെടുപ്പില്‍ ബഹുഭൂരിഭാഗവും സാധാരണക്കാര്‍ വസിക്കുന്ന ജില്ല 78.07 ശതമാനം വോട്ട് രേഖപ്പെടുത്തി ശക്തമായ ജനാധിപത്യബോധത്തിന് അടിവരയിട്ടു. കഴിഞ്ഞ തവണത്തെക്കാള്‍ 4.27 ശതമാനം വര്‍ധനയാണ് പോളിങ്ങില്‍ ഉണ്ടായത്. എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 81.5 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തുതന്നെ കനത്ത പോരാട്ടം കണ്ട മണ്ഡലങ്ങളിലൊന്നായ കല്‍പറ്റയില്‍ 78.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ 78.32ഉം മാനന്തവാടിയില്‍ 77.25ഉം ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ എക്കാലത്തേയും മികച്ച പോളിങ് രേഖപ്പെടുത്തുകയായിരുന്നു. വൈകീട്ട് അഞ്ചുവരെ മറ്റു രണ്ടു മണ്ഡലങ്ങള്‍ക്കും പിന്നിലായിരുന്ന കല്‍പറ്റ അവസാന മണിക്കൂറില്‍ അഞ്ചു ശതമാനത്തോളം വോട്ടുകള്‍ പോള്‍ ചെയ്തതോടെയാണ് ഒന്നാമതത്തെിയത്. ഇഞ്ചോടിഞ്ച് മത്സരത്തിന്‍െറ വിധി നിര്‍ണയിക്കുന്നതാകും അവസാന ഘട്ടത്തില്‍ പോള്‍ ചെയ്യപ്പെട്ട ഈ വോട്ടുകളെന്നാണ് വിലയിരുത്തല്‍. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 73.8 ആയിരുന്നു. മാനന്തവാടി-74.15, സുല്‍ത്താന്‍ ബത്തേരി-73.18, കല്‍പറ്റ-74.19 എന്നിങ്ങനെയായിരുന്നു 2011ല്‍ വിവിധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് കുറഞ്ഞ ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതികളും കന്നിവോട്ടര്‍മാര്‍ക്കും വികലാംഗ, വൃദ്ധ വോട്ടര്‍മാര്‍ക്കുമായി ജില്ലയിലാകെ നടപ്പിലാക്കിയ ‘ഓര്‍മമരം’ പദ്ധതി പോളിങ് ശതമാനം ഉയര്‍ത്താന്‍ സഹായകമായതായി ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടി. ബത്തേരി, മാനന്തവാടി, കല്‍പറ്റ എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലായി ജില്ലയില്‍ 5,96,939 വോട്ടര്‍മാരാണുള്ളത്. 3,04,621 പുരുഷ വോട്ടര്‍മാരും 2,92,318 സ്ത്രീ വോട്ടര്‍മാരും. രാവിലെ മുതല്‍ കാര്‍മേഘാവൃതമായിരുന്നു അന്തരീക്ഷമെങ്കിലും മഴ പെയ്യാതെ മാറിനിന്നതും കനത്ത പോളിങ്ങിന് ആക്കം കൂട്ടി. ഒരു മണിയോടെ തന്നെ പകുതിയിലേറെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിരുന്നു. രാവിലെ എട്ടു മണിക്ക് 9.2, ഒമ്പത് മണി 15.9, 10 മണി 25.6, 11 മണി 32.8, 12 മണി 37.13, ഒരു മണി 50.71, രണ്ടു മണി 53.14 എന്നിങ്ങനെയാണ് പോളിങ് ശതമാനം ഉയര്‍ന്നത്. വൈകീട്ട് അഞ്ചിന് ജില്ലയിലെ ശതമാനം 70.32 ആയി. സുല്‍ത്താന്‍ ബത്തേരി എട്ട്, മാനന്തവാടി 11, കല്‍പറ്റ 10 മണ്ഡലങ്ങളിലായി 29 സ്ഥാര്‍ഥികളാണ് ജനവിധി തേടിയത്. ഒരു ഓക്സിലിയറി പോളിങ് സ്റ്റേഷന്‍ ഉള്‍പ്പെടെ 470 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 184 പോളിങ് ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 145 ബൂത്തുകളും മാനന്തവാടി മണ്ഡലത്തില്‍ 141 ബൂത്തുകളുമാണ്. ഇതില്‍ 47 ബൂത്തുകള്‍ മാതൃകാ പോളിങ് ബൂത്തുകള്‍, വനിതകള്‍ മാത്രം പോളിങ് ഓഫിസര്‍മാരായ എട്ട് ബൂത്തുകള്‍ എന്നിങ്ങനെയാണുണ്ടായിരുന്നത്. സുരക്ഷയുടെ ഭാഗമായി 42 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. 21 ബൂത്തുകളില്‍ വിഡിയോഗ്രാഫിയും 31 ബൂത്തുകളില്‍ മൈക്രോ ഒബ്സര്‍വര്‍മാരെയും ഏര്‍പ്പെടുത്തിയിരുന്നു. 25 ബൂത്തുകളില്‍ സി.ആര്‍.പി.എഫും 32 ബൂത്തുകളില്‍ കര്‍ണാടക പൊലീസിനെയും നിയോഗിച്ചിരുന്നു. സി.ആര്‍.പി.എഫിന്‍െറ മൂന്ന് കമ്പനിയും കര്‍ണാടക പൊലീസിന്‍െറ രണ്ട് കമ്പനിയുമാണ് തെരഞ്ഞെടുപ്പ് സുരക്ഷക്കായി സംസ്ഥാന പൊലീസിന് പുറമെ ജില്ലയില്‍ കര്‍മനിരതരായത്. ഇതിന് പുറമെ ഡി.ജി.പി സ്ക്വാഡിന്‍െറ രണ്ട് കമ്പനിയും ജില്ലാ പൊലീസ് മേധാവിയുടെ ഒരു സ്ട്രൈക് ഫോഴ്സും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.