മാനന്തവാടി: മാവോവാദി സാന്നിധ്യം കണ്ടത്തെിയതായി പറയപ്പെട്ട പ്രദേശത്തെ ബൂത്തുകളില്‍ പഴുതടച്ച സുരക്ഷ. തെരഞ്ഞെടുപ്പിന്‍െറ തലേനാള്‍ ആയുധധാരികളായ എട്ടോളം മാവോവാദികളെ കണ്ടതായിപറയുന്ന കൈതക്കൊല്ലിയില്‍ വോട്ട് ബഹിഷ്കരണാഹ്വാനം നടന്നതുകൂടി കണക്കിലെടുത്താണ് കനത്ത സുരക്ഷയൊരുക്കിയത്. പോളിങ് ബൂത്തില്‍നിന്ന് 500 മീറ്റര്‍ അകലെയാണ് മാവോവാദികളെ കണ്ടത്തെിയതായി പൊലീസ് അറിയിച്ചത്. ഈ പശ്ചാത്തലത്തില്‍ 18ാം നമ്പര്‍ ബൂത്തായ കൈതക്കൊല്ലിയില്‍ 20ഓളം സായുധ സി.ആര്‍.പി.എഫ് ജവാന്മാരെയും നക്സല്‍ വിരുദ്ധ സ്ക്വാഡിനെയുമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. ബൂത്തിന്‍െറ 500 മീറ്റര്‍ ദൂരത്തില്‍ സായുധസംഘത്തെയും നിയോഗിച്ചിരുന്നു. കല്‍പറ്റയില്‍നിന്ന് കൊണ്ടുവന്ന ടിന്‍സി, അമ്മു എന്നീ പൊലീസ്നായ്ക്കളെ കൊണ്ടുവന്ന് പരിശോധന നടത്തി. ബോംബ് സ്ക്വാഡും പരിശോധന നടത്തി. മാവോവാദി സാന്നിധ്യമുള്ളതായി പറയുന്ന കുഞ്ഞോത്തെ 83, 84 ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിത്. തിരുനെല്ലിയിലെ മാവോവാദി ഭീഷണിയുള്ള ബൂത്തുകളില്‍ കര്‍ണാടക പൊലീസിനെയും സി.ആര്‍.പി.എഫ് ജവാന്മാരെയുമാണ് നിയോഗിച്ചത്. സി.ആര്‍.പി.എഫ് കമാന്‍റന്‍ഡ് എസ്.എസ്. യാദവ് മാവോവാദി ഭീഷണി നിലനില്‍ക്കുന്ന പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ചു. സുല്‍ത്താന്‍ ബത്തേരി: മാവോവാദി ഭീഷണിയത്തെുടര്‍ന്ന് കനത്ത സുരക്ഷയിലാണ് പല സ്ഥലത്തും പോളിങ് നടന്നത്. ചെട്ട്യാലത്തൂര്‍, കുറിച്യാട്, മുത്തങ്ങ, തകരപ്പാടി എന്നിവിടങ്ങളില്‍ എട്ട് വീതം സി.ആര്‍.പി.എഫ് ജവാന്മാരെ നിയോഗിച്ചു. കൂടാതെ തണ്ടര്‍ബോള്‍ട്ടിനെയും പൊലീസിനെയും ഇവിടെ വിന്യസിച്ചിരുന്നു. വോട്ടുബഹിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് ചില സ്ഥലങ്ങളില്‍ മാവോവാദികള്‍ പോസ്റ്ററുകള്‍ പതിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. എന്നാല്‍, മാവോവാദികളുടെ വോട്ടു ബഹിഷ്കരിക്കാനുള്ള ആഹ്വാനം വനഗ്രാമങ്ങളിലെ ആദിവാസകള്‍ തള്ളിക്കളഞ്ഞുവെന്നാണ് മേഖലയിലെ കനത്ത പോളിങ് സൂചിപ്പിക്കുന്നത്. പ്രശ്നസാധ്യതയുണ്ടായിരുന്ന എല്ലാ മേഖലയിലും സമാധാനപരമായി പോളിങ് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.