കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കല്‍പറ്റയില്‍ ആ വീറിനും വാശിക്കുമൊത്ത വിധമായി കൊട്ടിക്കലാശം. ഇടതുവലത് മുന്നണികള്‍ക്കൊപ്പം എന്‍.ഡി.എയും വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ കക്ഷികളും മത്സരിച്ച് കൊട്ടിക്കയറിയതോടെ കല്‍പറ്റയില്‍ പ്രചാരണകലാശത്തിന് ആരവവും ആവേശവും കനത്തു. ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ കൊട്ടിക്കലാശത്തിന്‍െറ കാഴ്ചകളിലേക്ക് നഗരം ഉറ്റുനോക്കിത്തുടങ്ങി. കൊടിവെച്ച ബൈക്കില്‍ യുവാക്കള്‍ സ്ഥാനാര്‍ഥികളുടെ കട്ടൗട്ടും മറ്റുമായി ആവേശത്തിലേക്ക് നിര്‍ത്താതെ ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു. നാലുമണിയായപ്പോഴേക്ക് റോഡിനിരുവശത്തും ജനം കാഴ്ചക്കാരായി അണിനിരന്നു. ഈ പ്രദര്‍ശനപരതയുടെ കേന്ദ്രബിന്ദുവായ പിണങ്ങോട് റോഡ് ജങ്ഷനില്‍ യു.ഡി.എഫിന്‍െറ പാട്ടുവണ്ടിയില്‍നിന്ന് നിര്‍ത്താതെ മുട്ടും പാട്ടും. മഴയൊന്നു മാറിനിന്നപ്പോള്‍ അവസാന രണ്ടു മണിക്കൂറില്‍ ആവേശം തിരതല്ലി. വാഹനങ്ങളിലത്തെിയ ജനം റോഡില്‍ കുടുങ്ങിയത് സ്വാഭാവികം മാത്രം. പൊലീസും സി.ആര്‍.പി.എഫുമൊക്കെ രംഗത്തിറങ്ങിയിട്ടും ഗതാഗതം തടസ്സപ്പെട്ടു. തലങ്ങും വിലങ്ങും പ്രകടനങ്ങളും ബൈക്ക് റാലികളുമൊക്കെ ഒഴുകിപ്പരന്നപ്പോള്‍ അഞ്ചു മുതല്‍ ആറുവരെ വാഹനയോട്ടം ദുഷ്കരമായി. മണ്ഡലത്തിലെ 18 ലോക്കല്‍ കമ്മിറ്റികളും കേന്ദ്രീകരിച്ചാണ് ഇടതുമുന്നണി കൊട്ടിക്കലാശത്തിന് കച്ചമുറുക്കിയത്. ഇതിന്‍െറഭാഗമായി കല്‍പറ്റയില്‍ നടത്തിയ കൊട്ടിക്കലാശത്തിന് ഏറെ ജനപങ്കാളിത്തമുണ്ടായിരുന്നു. ബൈക്ക് റാലിയും വര്‍ണബലൂണുകളും ഹരംപകര്‍ന്ന റാലിയില്‍ സ്ഥാനാര്‍ഥിയുടെ കൂറ്റന്‍ കട്ടൗട്ടുകളേന്തിയും മുഖംമൂടിയണിഞ്ഞും പ്രവര്‍ത്തകര്‍ അണിനിരന്നു. കൊട്ടിക്കലാശത്തിന്‍െറ ഭാഗമായി നടത്തിയ പ്രകടനത്തിനുപിന്നില്‍ തുറന്നജീപ്പില്‍ സഞ്ചരിച്ച് ഇടതുസ്ഥാനാര്‍ഥി സി.കെ. ശശീന്ദ്രന്‍ ജനങ്ങള്‍ക്ക് അഭിവാദ്യംനേര്‍ന്നു. പൊയ്ക്കാല്‍, കരകാട്ടം തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് യു.ഡി.എഫ് കൊട്ടിക്കലാശം കൊഴുപ്പിക്കാനിറങ്ങിയത്. സ്ഥാനാര്‍ഥിയുടെ പടവും ചിഹ്നവും പതിച്ച കുടകളും ടീഷര്‍ട്ടുകളുമൊക്കെയായി ഹരംപകര്‍ന്ന ഐക്യമുന്നണി പ്രവര്‍ത്തകര്‍ അവസാന മണിക്കൂറില്‍ നഗരവീഥികളെ കൈയടക്കി. ബൈക്ക് റാലിയും പാരഡി ഗാനങ്ങളുമൊക്കെ ആരവമുയര്‍ത്തിയ റാലിക്കുപിന്നില്‍ വോട്ടഭ്യര്‍ഥനയുമായി തുറന്ന ജീപ്പില്‍ ശ്രേയാംസ്കുമാറുമത്തെി. ഗാനമേളക്കൊത്ത് ചുവടുകള്‍ വെച്ചാണ് അവസാനമിനിറ്റുകള്‍ അണികള്‍ ആഘോഷമാക്കിയത്. ഇരുമുന്നണികളും അവസാനഘട്ടത്തില്‍ കൂടിക്കലര്‍ന്നുള്ള കൊട്ടിക്കലാശം ഇല്ലാതിരുന്നതിനാല്‍ എല്ലാം സമാധാനപരമായിരുന്നു. തങ്ങളുടെ ശക്തിയറിയിച്ച് ബി.ജെ.പിയും സ്ഥാനാര്‍ഥി സദാനന്ദനെ ആനയിച്ച് കൊട്ടിക്കലാശം നടത്തി. പാര്‍ട്ടിചിഹ്നമായ ഗ്യാസ് സ്റ്റൗവിന്‍െറ കൂറ്റന്‍ കട്ടൗട്ടുകളുമായാണ് സ്ഥാനാര്‍ഥി ജോസഫ് അമ്പലവയലിനെ തുറന്നജീപ്പില്‍ ആനയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊട്ടിക്കലാശത്തില്‍ അണിനിരന്നത്. പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. കെ.എ. അയ്യൂബിനൊപ്പം പ്രകടനവുമായാണ് എസ്.ഡി.പി.ഐ കൊട്ടിക്കലാശത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.