മാനന്തവാടി ഇളകിമറിഞ്ഞു

മാനന്തവാടി: നഗരത്തെ ഇളക്കിമറിച്ച് പ്രവര്‍ത്തകരെ ആവേശക്കൊടുമുടിയിലാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശം. മാനന്തവാടി ഗാന്ധിപാര്‍ക്ക് കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം. യു.ഡി.എഫ്, എല്‍.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നാലുമണിയോടെതന്നെ അനൗണ്‍സ്മെന്‍റ് വാഹനങ്ങളുമായി എത്തുകയും അതിന് മുകളില്‍ കയറി സ്ഥാനാര്‍ഥികളുടെ ഫോട്ടോകളും ചിഹ്നങ്ങളുമുള്ള കൊടികള്‍ ഉയര്‍ത്തി വീശുകയും അനൗണ്‍സ്മെന്‍റ് നടത്തുകയും ചെയ്തു. അഞ്ചുമണിക്ക് പ്രചാരണം അവസാനിക്കുമെന്നായിരുന്നു മിക്കവരും കരുതിയിരുന്നത്. എന്നാല്‍, ആറുമണിയാണെന്നറിഞ്ഞതോടെ വാശിയോടെ അനൗണ്‍സ്മെന്‍റ് ചെയ്തവര്‍ തളര്‍ന്ന് പിന്‍വാങ്ങി. പിന്നീട് പുതിയ ആളുകളാണ് അനൗണ്‍സ്മെന്‍റ് നടത്തിയത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ അല്‍പം താഴുകയും വിശ്രമത്തിനുശേഷം കൂടുതല്‍ ഉച്ചസ്ഥായിയിലാവുകയും ചെയ്തു. ഇതിനിടയില്‍ എല്‍.ഡി.എഫ് വാഹനം യു.ഡി.എഫ് പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ച ഭാഗത്തത്തെുകയും പ്രവര്‍ത്തകര്‍ക്കിടയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുകയും ചെയ്തത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനിടയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനത്തിനടുത്തത്തെിയിരുന്നു. എന്നാല്‍, പൊലീസ് ഇടപെട്ട് വാഹനം മാറ്റിച്ചു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡില്‍നിന്ന് പിന്മാറാന്‍ തയാറായില്ല. ഇതിനിടയിലാണ് യു.ഡി.എഫ് വാഹനമത്തെിയത്്. ഈ വാഹനം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ് തിരിച്ചയച്ചു. ഇതിനിടെ മന്ത്രിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോയുടെ വാഹനങ്ങള്‍ എത്തിയതോടെ ഗാന്ധി പാര്‍ക്ക് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. ഇതിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചതോടെ ഇരുവിഭാഗവും പരസ്പരം പോര്‍വിളി തുടങ്ങി. പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നുകണ്ടതോടെ ഡിവൈ.എസ്.പി അസൈനാര്‍ അവസരോചിതമായി ഇടപെട്ട് ആറുമണിക്ക് 10 മിനിറ്റ് മുമ്പുതന്നെ പ്രചാരണം അവസാനിച്ചതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയും സംഘര്‍ഷാവസ്ഥ ഒഴിവാകുകയും ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.