പനമരം: ടൗണിലെ നെല്ലാറാട്ട് കവലയിലെ ബിവറേജ് മദ്യശാല അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. മദ്യശാല കാരണം പരിസരവാസികളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. ടൗണില്‍ ഏറെ വീടുകളുള്ള സ്ഥലമാണ് നെല്ലാറാട്ട് കവല. 10 വര്‍ഷത്തോളമായി ഇവിടെ മദ്യശാല വന്നിട്ട്. നാട്ടുകാര്‍ അതോടെ ഗതികേടിലായി. മദ്യപരുടെ അസഭ്യവര്‍ഷം, മോഷണം എന്നിവയൊക്കെ പരിസരത്ത് പതിവായിരിക്കുകയാണ്. മദ്യശാലയില്‍ മാത്രം ഒന്നില്‍ കൂടുതല്‍ തവണ മോഷണം നടന്നു. കാവല്‍ക്കാരനെ കെട്ടിയിട്ട് മോഷ്ടാക്കള്‍ അകത്തുകയറിയത് മൂന്നു വര്‍ഷം മുമ്പാണ്. വന്‍ തിരക്കും അതിനനുസരിച്ചുള്ള വരുമാനവുമാണ് കവര്‍ച്ചക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഇതുവരെ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ആറു മാസം മുമ്പാണ് മീനങ്ങാടിയിലെ ബിവറേജ് മദ്യശാല അടച്ചുപൂട്ടിയത്. ഇതോടെ മീനങ്ങാടിയില്‍നിന്ന് മദ്യപര്‍ പനമരത്തത്തെുന്നുണ്ട്. ഇപ്പോള്‍ വൈകുന്നേരമായാല്‍ ക്യൂവില്‍ ആയിരത്തിലേറെ ആളുകളാണ് ഉണ്ടാകുക. മദ്യശാലയുടെ 100 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നാണ് ചട്ടം. എന്നാല്‍, പനമരത്തെ മദ്യശാലക്ക് തൊട്ടുമുന്നിലും വാഹനങ്ങള്‍ നിര്‍ത്തിയിടും. മദ്യം വാങ്ങി വാഹനത്തിലിരുന്ന് കുടിക്കുന്നത് ഇവിടെ പതിവുകാഴ്ചയാണ്. തൊട്ടടുത്തുള്ള പെട്ടിക്കടകളില്‍ മദ്യം ചില്ലറ തോതില്‍ വില്‍ക്കുന്നുണ്ട്. സ്വകാര്യ കോളജ്, ബാങ്ക്, പ്രാര്‍ഥനാകേന്ദ്രം എന്നിവയൊക്കെ ഉള്ളപ്പോഴാണ് നെല്ലാറാട്ടില്‍ മദ്യശാല വന്നത്. തുടര്‍ന്ന് കോളജ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ബാങ്കും മറ്റും ഇപ്പോള്‍ ഇവിടെയുണ്ട്. ജനസംഖ്യയില്‍ 35 ശതമാനത്തിലേറെ ആദിവാസികളുള്ള പഞ്ചായത്താണ് പനമരം. പഞ്ചായത്തിലെ ഒട്ടുമിക്ക കോളനികളും മദ്യത്തിന്‍െറ പിടിയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മദ്യവിരുദ്ധ സമിതിയും മറ്റും രംഗത്തിറങ്ങിയെങ്കിലും വേണ്ടത്ര പിന്തുണ പൊതുജനത്തില്‍നിന്ന് ലഭിച്ചില്ല. മദ്യശാലക്കെതിരെ സമരം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ ചില സംഘടനകള്‍ അണിയറയില്‍ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.