കല്‍പറ്റ: എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് വോട്ടുതേടാന്‍ മൂന്നു ഹെലികോപ്ടറുകള്‍ സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ് കോളജിന്‍െറ ഹെലിപാഡിലിറങ്ങിയപ്പോള്‍ കല്‍പറ്റ മണ്ഡലത്തിലേക്ക് ഒരു പ്രമുഖ നേതാവുപോലും ഇക്കുറി തിരിഞ്ഞുനോക്കിയില്ളെന്ന് ബി.ജെ.പിക്കുള്ളില്‍ മുറുമുറുപ്പ്. ജില്ലയില്‍ വര്‍ഷങ്ങളേറെയായി പാര്‍ട്ടിയുടെ സംഘാടനത്തിന് ചുക്കാന്‍പിടിക്കുന്ന കെ. സദാനന്ദന്‍ സ്ഥാനാര്‍ഥിയായിട്ടും ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍പോലും പ്രചാരണത്തിനത്തെിയില്ളെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം എന്‍.ഡി.എ മുന്നണിയിലേക്ക് കടന്നുവന്ന ആദിവാസി നേതാവ് സി.കെ. ജാനുവിനുവേണ്ടി ബത്തേരിയില്‍ കൊടുമ്പിരികൊണ്ട പ്രചാരണം നടത്തുമ്പോഴും ജില്ലയുടെ ആസ്ഥാനമായ കല്‍പറ്റയില്‍ പ്രചാരണത്തില്‍ പാര്‍ട്ടി ഏറെ പിന്നിലാണ്. സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രനും ജനതാദളിന്‍െറ എം.വി. ശ്രേയാംസ്കുമാറും മത്സരിക്കുന്നതുവഴി സംസ്ഥാന തലത്തില്‍തന്നെ ശ്രദ്ധേയ പോരാട്ടം നടക്കുന്ന കല്‍പറ്റയില്‍ ജില്ലയിലെ ഏറ്റവും പ്രമുഖനായ നേതാവിനെ മത്സരിപ്പിച്ചതുവഴി തങ്ങളുടെ ശക്തമായ സാന്നിധ്യമറിയിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍, ശ്രദ്ധ മുഴുവന്‍ ബത്തേരിയില്‍ കേന്ദ്രീകരിക്കപ്പെട്ടതോടെ ജില്ലയിലെ മറ്റു രണ്ടു മണ്ഡലങ്ങള്‍ പ്രചാരണത്തില്‍ തീര്‍ത്തും അവഗണിക്കപ്പെട്ടതായാണ് പാര്‍ട്ടിയില്‍ ആക്ഷേപമുയരുന്നത്. ഇതുകൊണ്ടുതന്നെ സംസ്ഥാന തലത്തില്‍ ബി.ജെ.പി വലിയ ഉണര്‍വ് കാട്ടുമെന്ന് അവകാശപ്പെടുമ്പോഴും കല്‍പറ്റ, മാനന്തവാടി മണ്ഡലങ്ങളില്‍ വോട്ടുനില കാര്യമായി മെച്ചപ്പെടാന്‍ സാധ്യതയില്ളെന്നും വിലയിരുത്തപ്പെടുന്നു. കല്‍പറ്റയിലേതുപോലെ മാനന്തവാടിയിലും പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളൊന്നും പ്രചാരണത്തിനത്തെിയില്ല. പാര്‍ട്ടിയില്‍ അടുത്തിടെ ജില്ലാതലത്തിലുണ്ടായ നേതൃമാറ്റവും പ്രചാരണത്തിലെ ഈ പിന്നോട്ടടിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കേന്ദ്രത്തില്‍ ഭരണത്തിലുള്ള സമയത്ത് നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ ജില്ലയിലുടനീളം പാര്‍ട്ടിക്ക് കരുത്ത് വര്‍ധിപ്പിക്കുന്നതിന് ആസൂത്രിതമായ പ്രവര്‍ത്തനം നടത്തേണ്ടതിനു പകരം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് താല്‍ക്കാലികമായി എന്‍.ഡി.എയിലത്തെിയ സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രമായി പാര്‍ട്ടി മെഷിനറിയുടെ ചടുല പ്രവര്‍ത്തനം ചുരുങ്ങിപ്പോയത് ശരിയായില്ളെന്ന് കല്‍പറ്റ മണ്ഡലത്തിലെ സജീവ പ്രവര്‍ത്തകര്‍ പലരും കരുതുന്നു. പാര്‍ട്ടി വോട്ടുകച്ചവടം നടത്തുന്നുവെന്ന വാദഗതികള്‍ ബലപ്പെടുത്താനും ഈ നിഷ്ക്രിയത വഴിവെക്കുന്നുവെന്നാണ് അവരുടെ നിരീക്ഷണം. ബി.ഡി.ജെ.എസ് നേതാവ് വെള്ളാപ്പള്ളി നടേശന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി എന്നിവര്‍ ബത്തേരിയില്‍ ജാനുവിനുവേണ്ടി പ്രചാരണത്തിനത്തെിയിരുന്നു. ആദിവാസി നേതാവ് തങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്ന പ്രചാരണം ദേശീയ തലത്തില്‍തന്നെ ഉയര്‍ത്താനാണ് നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ ജാനുവിനെ സ്ഥാനാര്‍ഥിയാക്കിയത്. ജാനുവിനെ എന്‍.ഡി.എയിലത്തെിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ബി.ഡി.ജെ.എസായിരുന്നു. ബത്തേരി മണ്ഡലത്തില്‍ അതുകൊണ്ടുതന്നെ ബി.ജെ.പിയെക്കാള്‍ ആത്മാര്‍ഥതയോടെ ജാനുവിനുവേണ്ടി രംഗത്തുള്ളത് ബി.ഡി.ജെ.എസാണ്. പുല്‍പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളുടെ ചില ഭാഗങ്ങളില്‍ മാത്രമേ ബി.ഡി.ജെ.എസ് സജീവമായുള്ളൂ. കല്‍പറ്റയിലും മാനന്തവാടിയിലും ബി.ഡി.ജെ.എസ് സാന്നിധ്യം തുലോം കുറവാണ്. അതേസമയം, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ പ്രചാരണ പരിപാടി കല്‍പറ്റ മണ്ഡലത്തില്‍ നേരത്തേ നിശ്ചയിച്ചിരുന്നെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ അതു നടക്കാതെ പോയതാണെന്നും കെ. സദാനന്ദന്‍ ‘മാധ്യമ’ത്തോടു പ്രതികരിച്ചു. ഇനിയുള്ള ദിവസങ്ങളിലൊന്നില്‍ പ്രമുഖ നേതാക്കളില്‍ ആരെങ്കിലും മണ്ഡലത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.