വിദ്യാര്‍ഥികളെ വലവീശിപ്പിടിക്കാന്‍ ഇതരസംസ്ഥാന സംഘങ്ങള്‍ സജീവം

പുല്‍പള്ളി: പ്ളസ് ടു ഫലം പ്രസിദ്ധീകരിച്ചതോടെ ഇതരസംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിന് അവസരം ഒരുക്കുന്ന സംഘങ്ങള്‍ വിദ്യാര്‍ഥികളെ തേടിയത്തെുന്നു. കരിയര്‍ ഗൈഡന്‍സ് ക്ളാസുകളും സെമിനാറുകളും ഒരുക്കിയാണ് പലരും പുതിയ ഇരകളെ വലവീശുന്നത്. ഇതിനുപുറമെ കുട്ടികളെയും രക്ഷിതാക്കളെയും നേരില്‍കണ്ടും തുടര്‍ കോഴ്സുകളെക്കുറിച്ച് വാതോരാതെ സംസാരിച്ചുവരുന്നുണ്ട്. വനിതാ സ്വാശ്രയസംഘങ്ങളെയും അങ്കണവാടി പ്രവര്‍ത്തകരെയുമടക്കം ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഉയര്‍ന്ന സ്കോളര്‍ഷിപ്പും സൗജന്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവര്‍ കുട്ടികളെ കണ്ടത്തെുന്നത്. അങ്കണവാടി സൂപ്പര്‍വൈസര്‍മാരെ ഉപയോഗിച്ച് കര്‍ണാടക ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടി കുട്ടികളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും കൈവശപ്പെടുത്തിയ ചില സംഘങ്ങള്‍ക്കെതിരായ പരാതിയത്തെുടര്‍ന്ന് പൊലീസ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളില്‍നിന്ന് കുട്ടികളുടെ വിലാസവും മറ്റും തരപ്പെടുത്തി ഫോണില്‍ വിളിച്ചാണ് വിവിധ ഏജന്‍സികള്‍ വരുതിയിലാക്കുന്നത്. റിസല്‍ട്ട് വരുന്നതിന് ആഴ്ചകള്‍ക്കുമുമ്പേ ഓഫിസുകളും മറ്റും തുറന്ന് ഈ സംഘങ്ങള്‍ സജീവമാണ്. നോട്ടീസുകളും ബാനറുകളുമടക്കം ടൗണുകളില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. വന്‍ കമീഷനാണ് പല കോഴ്സുകളിലും ചേരാന്‍ ഇവര്‍ ഈടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.