മാനന്തവാടി: മണ്ഡലത്തിലെ മുന്നണിസ്ഥാനാര്‍ഥികളുടെ തേരോട്ടത്തിന് കടുത്ത വേനല്‍ചൂടും തടസ്സമാകുന്നില്ല. ഇടക്കുപെയ്യുന്ന വേനല്‍മഴ അനുഗ്രഹമാവുന്നുമുണ്ട്. എല്ലാദിവസവും രാവിലെ എട്ടുമുതല്‍ തന്നെ മന്ത്രി പി.കെ. ജയലക്ഷ്മി കാട്ടിമൂല പാലോട്ട് തറവാട്ടില്‍നിന്ന് പ്രചാരണത്തിനായി ഇറങ്ങും. വനിതാ നേതാക്കളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് തങ്കമ്മ യേശുദാസ് എന്നിവര്‍ക്കൊപ്പമാണ് പര്യടനം. കുടുംബയോഗങ്ങളിലാണ് മന്ത്രി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണം ഏതെങ്കിലും വീടുകളിലായിരിക്കും. കല്യാണവീടുകളും മരണവീടുകളും കയറിയിറങ്ങാനും സമയം കണ്ടത്തെുന്നു. ചെല്ലുന്ന സ്ഥലങ്ങളില്‍ ചികിത്സാസഹായം ലഭിച്ച രോഗികളുടെ സന്തോഷം കാണുന്നതാണ് തന്‍െറ മനസ്സിനെ ആഹ്ളാദിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പിതാവ് കുഞ്ഞാമനും മകള്‍ക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നുണ്ട്. രാത്രി ഒമ്പതോടെ പ്രചാരണം അവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചത്തെും. ഇടതു സ്ഥാനാര്‍ഥി ഒ.ആര്‍. കേളുവും രാവിലെ എട്ടുമുതല്‍ പ്രചാരണം തുടങ്ങും. പനവല്ലി ഓലഞ്ചേരി വീട്ടില്‍നിന്നാണ് തുടക്കം. സഹോദരങ്ങളായ ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കൊപ്പമാണ് പര്യടനത്തിന് പോകുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ മിക്കവാറും ദിവസങ്ങളില്‍ ഉച്ചക്ക് കഞ്ഞിയാണ് ഭക്ഷണം. ആദിവാസി വിഭാഗത്തിലെയും ജനറല്‍ വിഭാഗത്തിലെ ദുര്‍ബലരുടെയും വീടുകള്‍ തറയിലും ചുമരിലും ഒതുങ്ങിനില്‍ക്കുന്നത് തന്നെ ഏറ്റവും വിഷമിപ്പിക്കുന്നതായി കേളു പറഞ്ഞു. പത്തോടെ പ്രചാരണം അവസാനിച്ച് വീട്ടിലത്തെുന്നതാണ് പതിവ്. ഭര്‍ത്താവ് പ്രചാരണ ചൂടിലാണെങ്കിലും ഭാര്യ ശാന്ത വീട്ടുജോലികളുടെ തിരക്കിലാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. മോഹന്‍ദാസും രാവിലെ വീട്ടില്‍ നിന്നു തന്നെയാണ് പ്രചാരണത്തിനിറങ്ങുന്നത്. പാര്‍ട്ടി നേതാക്കളായ ജി.കെ. മാധവന്‍, പി.കെ. വീരഭദ്രന്‍. പി. ഷാജി എന്നിവര്‍ എപ്പോഴും ഒപ്പമുണ്ടാവും. സസ്യഭക്ഷണത്തോടാണ് താല്‍പര്യം. സ്ഥാനാര്‍ഥികളെ കാണുമ്പോള്‍ കോളനികളിലെയും ഗ്രാമങ്ങളിലെയും വോട്ടര്‍മാര്‍ ഓടിമാറുന്ന കാഴ്ചയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്ന് മോഹന്‍ദാസ് പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മുന്‍കാലങ്ങളില്‍ എത്തിയവര്‍ തയാറാവാത്തതാണ് വോട്ടര്‍മാരുടെ നീരസത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വേനല്‍ചൂട് എത്ര ഡിഗ്രിയിലത്തെിയാലും പ്രചാരണ ചൂടിന്‍െറ അത്ര വരില്ളെന്നാണ് സ്ഥാനാര്‍ഥികളായ മൂവരുടെയും പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.