ബത്തേരിയില്‍ കനത്തമഴ; പ്രതീക്ഷയോടെ കര്‍ഷകര്‍

സുല്‍ത്താന്‍ബത്തേരി: ഏതാനും ദിവസങ്ങളായി ബത്തേരിയില്‍ പെയ്യുന്ന കനത്ത വേനല്‍മഴ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. വളരെ വൈകിയാണ് ഇത്തവണ വേനല്‍മഴ എത്തിയത്. പലരും കൃഷിയിറക്കുന്നതിന് നിലമൊരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. വൈകിയാണെങ്കിലും മഴ പെയ്യാന്‍ തുടങ്ങിയതോടെ കൃഷിക്കാര്‍ വിളവിറക്കുന്ന തിരക്കിലായി. ഇഞ്ചി, ചേന, കപ്പ തുടങ്ങി നിരവധി വിളകളാണ് കൃഷിയിറക്കുന്നത്. വൈകി വിളവിറക്കിയതിനാല്‍ അടുത്ത വര്‍ഷം വിളവ് കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു. പലരും വിത്തൊരുക്കി വെച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഒടുവിലാണെങ്കിലും മഴയത്തെിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.