രുചിയാര്‍ന്ന വിഭവങ്ങളുമായി ചക്ക മഹോത്സവം

മാനന്തവാടി: ഓണ്‍ലൈന്‍ കൂട്ടായ്മയായ മാനന്തവാടി മാഗസിന്‍ നടത്തിയ ചക്ക മഹോത്സവം ശ്രദ്ധയാകര്‍ഷിച്ചു. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയ ചക്ക സദ്യയുമുണ്ടായിരുന്നു. 22 ചക്ക വിഭവങ്ങളാണ് വിളമ്പിയത്. ചക്ക പപ്പടം, ചക്ക അച്ചാര്‍, ഇടിച്ചക്ക അച്ചാര്‍, ചക്ക കൊണ്ടുള്ള പുളിയിഞ്ചി, ചക്ക ട്യൂട്ടി ഫ്രീ, ചക്കമടല്‍ ജെല്ലി, ചക്കക്കുരു പായസം, ചക്കക്കുരു ചമ്മന്തിപ്പൊടി, ചക്ക ചിപ്സ്, ചക്ക മിക്സഡ് മസാല, ചക്ക ഫ്രൂട്ട് ഡിസേര്‍ട്ട്, ചക്ക കൊണ്ടുണ്ടാക്കിയ അലുവ, ചക്ക മഞ്ചൂരി, ചക്ക 65, ജിന്‍ജര്‍ ചക്ക, ചക്ക ചില്ലി, ചക്ക പച്ചടി, ചക്ക ബജ്ജി, ചക്ക പക്കാവട, ചക്ക സൂപ്പ്, ചക്ക ദാഹശമനി, ചക്ക മപ്പാസ് എന്നീ വിഭവങ്ങളാണ് ചക്ക കൊണ്ടുണ്ടാക്കിയത്. തൃക്കൈപ്പറ്റ ഉറവ് സംഘത്തിന്‍െറ സഹായത്തോടെ പത്മിനി ശിവദാസന്‍, സി.ഡി. സുനീഷ്, ദേവി തുടങ്ങിയവരാണ് ചക്കസദ്യ ഒരുക്കിയത്.സെമിനാറില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. പി. രാജേന്ദ്രന്‍ ക്ളാസെടുത്തു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. കെ.എം. ഷിനോജ്, ജേക്കബ് സെബാസ്റ്റ്യന്‍, ഹുസൈന്‍ കുഴിനിലം, ഷീജാ ഫ്രാന്‍സിസ്, എ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ചക്ക കൊണ്ടുള്ള വിവിധ ഉല്‍പന്നങ്ങളും പ്ളാവിന്‍ തൈകളും പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തു. മാനന്തവാടി മാഗസിന്‍ ഓണ്‍ലൈന്‍ കൂട്ടായ്മയുടെ അഡ്മിന്മാരായ നാസിം ബസ്ര, എം.കെ. ഷിഹാബുദ്ദീന്‍, ടോണി തോമസ്, ഷാനശ്രീ, ധീരജ്, റോസാ ബിനോജ് തുടങ്ങിയവര്‍ ചക്ക മഹോത്സവത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.