കല്‍പറ്റ: വര്‍ഗീയ വിദ്വേഷത്തിന്‍െറ ഏറ്റവും അപകടകരമായ അവസ്ഥയില്‍ രാജ്യത്തെ എത്തിച്ച നരേന്ദ്ര മോദി സര്‍ക്കാറിനെ ചെറുക്കാന്‍ കോണ്‍ഗ്രസിന് ശേഷിയില്ളെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ജി.വി. ശ്രീറാം റെഡ്ഡി. ജില്ലയിലെ തോല്‍പ്പെട്ടി, കേണിച്ചിറ, മുട്ടില്‍, കല്ലൂര്‍ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലുമെല്ലാം നടമാടുന്ന മത-ജാതീയ വേര്‍തിരിവുകള്‍ കേരളത്തിലും ശക്തമായി നടപ്പാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇതിന് തടയിടാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ. വര്‍ഗീയതക്ക് പുറമെ സാമ്പത്തികമായും രാജ്യത്ത് അപകടകരമായ സ്ഥിതിയാണ്. കോര്‍പറേറ്റുകള്‍ സാധാരണക്കാരുടെ ജീവിതം ചവിട്ടിമെതിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലത്തെിക്കുന്നതിലും വര്‍ഗീയ വിദ്വേഷം രൂക്ഷമാക്കിയതിലും കോണ്‍ഗ്രസിന് ബി.ജെ.പിയെപ്പോലത്തെന്നെ ഉത്തരവാദിത്തമുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടി വേഗത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ ഈ നയം നടപ്പാക്കുന്നതെന്ന വ്യത്യാസംമാത്രമാണുള്ളത്. അഴിമതിയുടെ കാര്യത്തിലും ബി.ജെ.പിയും കോണ്‍ഗ്രസും മത്സരിക്കുകയാണ്. ഇരുകൂട്ടരും രാജ്യം കൊള്ളയടിക്കുമ്പോള്‍ ജനക്ഷേമകരമായ എന്തെങ്കിലും നടപടികള്‍ രാജ്യത്ത് നടപ്പാക്കിയത് കേരളത്തിലെയും ത്രിപുരയിലെയും എല്‍.ഡി.എഫ് സര്‍ക്കാറുകള്‍മാത്രമാണ്. അഴിമതിയുടെ കറപുരളാത്ത മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉണ്ടെന്ന് അവകാശപ്പെടാവുന്നത് ഇടതുപക്ഷത്തിന് മാത്രമാണെന്നും ശ്രീറാം റെഡ്ഡി പറഞ്ഞു. വര്‍ഗീയ-ഫാഷിസ്റ്റ് നിലപാട് ചോദ്യം ചെയ്യുന്നവരെയും കമ്യൂണിസ്റ്റുകാരെയും രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലടക്കം രാജ്യത്തിനുവേണ്ടി ജയിലില്‍ കഴിയേണ്ടിവന്ന പാരമ്പര്യമുള്ളവരാണ് കമ്യൂണിസ്റ്റുകാര്‍. അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ ഗാന്ധിജിയുടെ ഘാതകരായ ആര്‍.എസ്.എസിനും ബി.ജെ.പിക്കും അര്‍ഹതയില്ളെന്നും റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.