കല്‍പറ്റ: ഓരോ തെരഞ്ഞെടുപ്പുകളിലും ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കുന്ന നരേന്ദ്ര മോദി ഇവയിലൊന്നുപോലും യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുന്നില്ളെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സാമുദായിക സഹിഷ്ണുതക്കും സാഹോദര്യത്തിനും പേരുകേട്ട കേരളത്തില്‍ ഛിദ്രതയുടെ വിഷവിത്തുകള്‍ വിതക്കാനുള്ള സംഘ്പരിവാര്‍ നീക്കം ചെറുത്തുതോല്‍പിക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്കുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കല്‍പറ്റയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒരുപാട് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഇപ്പോള്‍ മോദി വന്ന് പ്രസംഗിക്കുന്നു. ബിഹാറിലും ഇതുപോലെ വന്നിരുന്നു. അതിനുമുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിലും ബിഹാറില്‍ പര്യടനം നടത്തി. ഏതാനും സീറ്റുകള്‍ ബി.ജെ.പി നേടുകയും ചെയ്തു. എന്നാല്‍, പിന്നീട് ബിഹാറിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഒരുപാട് വാഗ്ദാനങ്ങളാണ് അന്ന് നല്‍കിയത്. ബി.ജെ.പി അധികാരത്തില്‍വന്നാല്‍ കള്ളപ്പണം മുഴുവന്‍ കണ്ടത്തെുമെന്നും 15 ലക്ഷം രൂപ വീതം സാധാരണക്കാരുടെ കീശയില്‍ നിക്ഷേപിക്കുമെന്നും പറഞ്ഞു. യുവജനങ്ങള്‍ക്ക് വാരിക്കോരി തൊഴില്‍നല്‍കുമെന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുമെന്നും വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു. 100 ദിവസങ്ങള്‍ക്കകം ഇവ നിറവേറ്റുമെന്നായിരുന്നു പ്രഖ്യാപനം. രണ്ടുകൊല്ലമായിട്ടും ഇതില്‍ ഒന്നുപോലും നടപ്പായിട്ടില്ല. പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലത്തെി ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും അവിടത്തെ ജനം അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ കേരളത്തിലത്തെിയും മോദി വാഗ്ദാനങ്ങള്‍ ചൊരിയുകയാണ്. സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുകയാണ് കേന്ദ്രഭരണകൂടം ചെയ്യുന്നത്. ഘര്‍ വാപസി, ബീഫ് തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോയതിനാലാണ്. നാനാജാതി മതസ്ഥര്‍ തോളോടു തോള്‍ചേര്‍ന്ന് ജീവിക്കുന്ന കേരളത്തിന്‍െറ മണ്ണില്‍ ഛിദ്രതയുണ്ടാക്കുന്നവരെ തിരിച്ചറിയാന്‍ നമുക്ക് കഴിയണം. ഭിന്നിപ്പിച്ച് നേട്ടംകൊയ്യുന്ന കുതന്ത്രങ്ങള്‍ ഇപ്പോള്‍ കേരളത്തിലും അവര്‍ പ്രയോഗിക്കുകയാണ്. ഇവിടെയത് വിലപ്പോവില്ല. സംസ്കാര സമ്പന്നരായ ഇവിടത്തെ ജനം അവരുടെ ചതിക്കുഴികളില്‍ വീഴില്ളെന്ന് എനിക്ക് വിശ്വാസമുണ്ട്. മതനിരപേക്ഷത, സ്ഥിതി സമത്വവാദം, സോഷ്യലിസ്റ്റ് ആശയങ്ങള്‍ തുടങ്ങിയ മഹിതമായ പാരമ്പര്യമുള്ള കേരളം ആ വഴിയില്‍ മുന്നോട്ടുപോകണം. ഓരോ തെരഞ്ഞെടുപ്പിലും പുതിയ വാഗ്ദാനങ്ങളുമായി രംഗത്തത്തെുന്നവരെ തിരിച്ചറിയണം. കഴിഞ്ഞ അഞ്ചുവര്‍ഷം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തിന്‍െറ സമസ്ത മേഖലകളിലും ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. അടിസ്ഥാന സൗകര്യ വികസനം, സാമൂഹികക്ഷേമം, കാര്‍ഷികരാജ് തുടങ്ങിയ മേഖലകളില്‍ ഏറെ മുന്നേറ്റം കേരളം കൈവരിച്ചിട്ടുണ്ട്. കല്‍പറ്റയുടെ വികസനത്തിനുവേണ്ടി ആത്്മാര്‍ഥമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രേയാംസ്കുമാര്‍. കഴിഞ്ഞതവണ റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിച്ച ശ്രേയാംസിന് ഇക്കുറി അതിനേക്കാള്‍ വലിയ ഭൂരിപക്ഷം സമ്മാനിക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. പി.പി. ആലി സ്വാഗതം പറഞ്ഞു. റസാഖ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, മന്ത്രി പി.കെ. ജയലക്ഷ്മി, കര്‍ണാടക മന്ത്രി ഉമാശ്രീ, എം.വി. ശ്രേയാംസ്കുമാര്‍, ജനതാദള്‍-യു സംസ്ഥാന സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, പി.ടി. ഗോപാലക്കുറുപ്പ്, വി.എ. മജീദ്, കെ.വി. പോക്കര്‍ ഹാജി, പി.കെ. അബൂബക്കര്‍, കെ.കെ. ഹംസ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.