പനമരം: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂര്‍ പാലത്തിന്‍െറ ദുരവസ്ഥ പ്രചാരണായുധമാക്കി ഇടതും ബി.ജെ.പിയും. സര്‍ക്കാറിന്‍െറ പത്ത് കോടിയിലേറെ പാഴായിപ്പോകാന്‍ കാരണം ജനപ്രതിനിധിയുടെ പിടിപ്പുകേടാണെന്നാണ് പ്രതിപക്ഷം ആരോപണമുന്നയിക്കുന്നത്. അഞ്ചുവര്‍ഷത്തോളമായി ചീക്കല്ലൂര്‍ പാലം പണി പൂര്‍ത്തിയായിട്ട്. അപ്രോച്ച് റോഡ് നിര്‍മാണം തടസ്സപ്പെട്ടതാണ് പാലത്തിന്‍െറ ശനിദശക്ക് കാരണം. കൂടോത്തുമ്മല്‍, ചീക്കല്ലൂര്‍, കാവടം, നെല്ലിയമ്പം എന്നിങ്ങനെയാണ് പാലത്തോടനുബന്ധിച്ചുള്ള റോഡിന്‍െറ കിടപ്പ്. കൂടോത്തുമ്മല്‍ മുതല്‍ പാലത്തിനടുത്തു വരെ റോഡുണ്ട്. കാവടം, നെല്ലിയമ്പം ഭാഗത്തേക്ക് റോഡ് നീളണമെങ്കില്‍ സ്വകാര്യവ്യക്തികള്‍ സ്ഥലം വിട്ടുകൊടുക്കണം. മതിയായ നഷ്ടപരിഹാരത്തിന്‍െറ അഭാവത്തില്‍ റോഡ് വെട്ടുന്നതിനെതിരെ സ്ഥലമുടമ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പാലംകൊണ്ട് ഒരു ഉപകാരവും ജനത്തിനിതുവരെ ഉണ്ടായിട്ടില്ല. പാലം ഗതാഗത യോഗ്യമായിരുന്നുവെങ്കില്‍ ഗതാഗത രംഗത്ത് കണിയാമ്പറ്റ പഞ്ചായത്തില്‍ വന്‍ പുരോഗതിയുണ്ടാകുമായിരുന്നു. പുല്‍പള്ളിയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ ചീക്കല്ലൂര്‍ പാലം ഉപകരിക്കുമെന്നായിരുന്നു പാലം പണി തുടങ്ങുംമുമ്പ് അധികാരികള്‍ പറഞ്ഞത്. നടവയല്‍ മേഖലയിലുള്ള കണിയാമ്പറ്റ പഞ്ചായത്തുകാര്‍ ഇപ്പോള്‍ പഞ്ചായത്ത് ആസ്ഥാനത്തത്തെുന്നത് 12 കി.മീറ്ററോളം യാത്ര ചെയ്താണ്. ചീക്കല്ലൂര്‍ പാലം വഴിയാണെങ്കില്‍ ആറു കി.മീറ്റര്‍ കൊണ്ട് പഞ്ചായത്ത് ആസ്ഥാനത്തത്തൊം. പാലത്തില്‍ ഉദ്ദേശിച്ച രീതിയില്‍ ഗതാഗതം നടന്നിരുന്നുവെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ യു.ഡി.എഫിന് ഉയര്‍ത്തിക്കാട്ടാന്‍ പറ്റിയ വികസനത്തില്‍ പാലവുമുണ്ടാകുമായിരുന്നു. അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പാലംപണി തുടങ്ങും മുമ്പ് മുന്‍കൂട്ടിക്കാണാന്‍ സഥലം എം.എല്‍.എക്ക് കഴിയാത്തതാണ് അമളിയായത്. രണ്ടുവര്‍ഷം മുമ്പ് ചീക്കല്ലൂരില്‍ വിമാനത്താവളം ഏറെ ചര്‍ച്ചയായിരുന്നു. ചെറു വിമാനത്താവളം സ്ഥാപിക്കാനുള്ള ഒരുക്കവുമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികാരികള്‍ മുന്നോട്ടുനീങ്ങി. ജനകീയസമരം ശക്തമായതോടെ വിമാനത്താവളത്തില്‍നിന്ന് അധികാരികള്‍ പിന്‍വാങ്ങി. വിമാനത്താവള വിഷയം ഈ തെരഞ്ഞെടുപ്പില്‍ ജനം മറന്ന മട്ടാണ്. വിഷയം ഉയര്‍ത്തിക്കൊണ്ട് വരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.