മാനന്തവാടി: ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും കൈവിട്ട് തളര്‍ന്ന് പരസഹായമില്ലാതെ ജീവിക്കുന്നവരുടെ മനസ്സുകളില്‍ സന്തോഷത്തിന്‍െറ കുളിര്‍മഴ ചൊരിഞ്ഞ് സ്നേഹസാന്ത്വന യാത്ര കരളലിയിക്കുന്ന കാഴ്ചയായി മാറി. മാനന്തവാടി ഫ്രന്‍ഡ്സ് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയാണ് കിടപ്പുരോഗികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. രണ്ടുവര്‍ഷം മുതല്‍ എട്ടുവര്‍ഷം വരെ കിടപ്പിലായവരുള്‍പ്പെടെ 40ഓളം പേരാണ് സംഘത്തിലുള്ളത്. രാവിലെ ചരിത്രസ്മാരകമായ പഴശ്ശി കുടീരത്തില്‍നിന്നാണ് യാത്രാസംഘം പുറപ്പെട്ടത്. താമരശ്ശേരി ചുരം, പൂക്കോട്, കര്‍ലാട്, ബാണാസുര സാഗര്‍ ഡാം എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്. യാത്രയുടെ മുഴുന്‍ ചെലവുകളും സൊസൈറ്റിയാണ് വഹിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ രോഗികളുമായി ഉല്ലാസയാത്ര. ഇവര്‍ക്ക് ആശംസയറിയിച്ച് മന്ത്രി പി.കെ. ജയലക്ഷ്മിയും എത്തിയിരുന്നു. സബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു ഫ്ളാഗ്ഓഫ് ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, കെ. രാഘവന്‍, എന്‍.എം. ഷാജി, ടി.സി. ഷാജി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.