സുല്‍ത്താന്‍ബത്തേരി/മാനന്തവാടി: സംസ്ഥാനത്തെ കര്‍ഷകരെ സംരക്ഷിക്കുമെന്ന നരേന്ദ്ര മോദിയുടെ വാക്ക് പാഴ്വാക്കാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. കുറച്ചുനാള്‍ മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ മോദി പറഞ്ഞത് റബര്‍ കര്‍ഷകരെ രക്ഷിക്കുമെന്നാണ്. എന്നാല്‍ ഒന്നുംചെയ്യാന്‍ സാധിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ റബ്ബറിന് തറവില നിശ്ചയിക്കുകയും 500 കോടി രൂപയുടെ സഹായം കേന്ദ്രത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഒരുരൂപ പോലും തരാന്‍ തയാറായില്ല. റബര്‍ ഇറക്കുമതി നിര്‍ത്തലാക്കണമെന്ന ആവശ്യവും പാടെ തള്ളിക്കളഞ്ഞു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരുനാണയത്തിന്‍െറ ഇരുവശങ്ങളാണ് ബി.ജെ.പിയും സി.പി.എമ്മും. വര്‍ഗീയതയുടെ പേരില്‍ ബി.ജെ.പി തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ കൊല്ലുമ്പോള്‍ രാഷ്ട്രീയത്തിന്‍െറ പേരിലാണ് സി.പി.എം തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്നത്. സി.പി.എം ബോംബ് നിര്‍മാണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി മാറ്റിയിരിക്കുകയാണ്. എന്നാല്‍, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സര്‍ക്കാറാണ് യു.ഡി.എഫിന്‍േറതെന്നും ഐ.സി. ബാലകൃഷ്ണന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കവേ, അദ്ദേഹം പറഞ്ഞു. കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ എല്ലാ വശങ്ങളും വിലയിരുത്തിയ ജനം, യു.ഡി.എഫിനെ വീണ്ടും അധികാരത്തിലത്തെിക്കുമെന്ന് സുധീരന്‍ കാട്ടിക്കുളത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു. കേരളത്തില്‍ നടപ്പാക്കിയ വികസനങ്ങളുടെ ഫലമായി യു.ഡി.എഫ് അധികാരത്തിലത്തെുമെന്നുകണ്ട സി.പി.എം മന്ത്രിമാര്‍ക്കും മറ്റുമെതിരെ വ്യാജപ്രചാരണം നടത്തുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ അനാവശ്യ ആരോപണങ്ങളുന്നയിച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്ന നയം ചെറുക്കാന്‍ മതേതരസഖ്യത്തിന് മാത്രമെ കഴിയൂ. ബിഹാര്‍ മോഡലില്‍ മുന്നേറ്റം നടത്താന്‍ കേരളവും തയാറാവണം. കേരളത്തിലെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യു.ഡി.എഫ് ഭരണം കര്‍ഷകരിലും ഇടത്തരക്കാരിലും ആദിവാസികള്‍ക്കിടയിലും വന്‍വികസനപദ്ധതികള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്. രോഗികളെയും മുഴുവന്‍ ജനവിഭാഗങ്ങളെയും സംരക്ഷിക്കുകയും സഹായവും ചെയത് യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലത്തൊനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. കെ.എല്‍. പൗലോസ്, എന്‍.കെ. വര്‍ഗീസ്, എന്‍.ഡി. അപ്പച്ചന്‍, എ. പ്രഭാകരന്‍മാസ്റ്റര്‍, കെ.വി. പോക്കര്‍ഹാജി, ടി. ഇസ്മയില്‍, പ്രീതാരാമന്‍, പി.കെ. ഹമീദ്, എം.ജി. ബിജു, കുറ്റിയോട്ടില്‍ അച്ചപ്പന്‍, ഉഷാവിജയന്‍, വി. മൊയ്തു, ജൂപേഷ്, എം.കെ. അബൂബക്കര്‍ഹാജി, പടയന്‍ മുഹമ്മദ്, ഉഷാകുമാരി, എം.സി. സെബാസ്റ്റ്യന്‍, പി.കെ. അസ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.