താലൂക്ക് ആശുപത്രിയിലെ കിണര്‍ ഉടന്‍ നവീകരിക്കും

സുല്‍ത്താന്‍ബത്തേരി: വെള്ളം വറ്റിയ ബത്തേരി താലൂക്ക് ഗവ. ആശുപത്രിയുടെ കിണര്‍ ഉടന്‍ ആഴം കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ബ്ളോക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ബ്ളോക് പഞ്ചായത്തിന് ലഭിച്ച ആരോഗ്യ പുരസ്കാരത്തിന്‍െറ തുകയായ മൂന്ന് ലക്ഷം രൂപയാണ് ഇതിനായി ഉപയോഗിക്കുക. ആശുപത്രിയിലേക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് തുക ഉപയോഗിക്കാമെന്ന് നേരത്തെ തീരുമാനമായിരുന്നു. കിണര്‍ നവീകരിക്കുന്നതിനാവശ്യമായ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറായി. അടുത്ത ദിവസങ്ങളില്‍ തന്നെ പണി ആരംഭിക്കും. നിലവില്‍ കിണറ്റിലെ വെള്ളം പൂര്‍ണമായും വറ്റിയനിലയിലാണ്. നൂറുകണക്കിന് രോഗികളാണ് ദിവസവും ആശുപത്രിയിലത്തെുന്നത്. വെള്ളം ലഭിക്കാതാകുന്നതോടെ രോഗികള്‍ ദുരിതത്തിലാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.