പടിഞ്ഞാറത്തറ: വേനല്‍ കനത്തതോടെ ജില്ലയിലെ പ്രധാന ജലസംഭരണിയായ ബാണാസുരസാഗറിലെ ജലനിരപ്പ് താഴുന്നു. ഡാമിന് താഴെയുള്ള വൃഷ്ടിപ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ തീരങ്ങള്‍ കൂടുതല്‍ വരണ്ടിരിക്കുകയാണ്. കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ കരുതല്‍ സംഭരണ ശേഷിയായ ബാണാസുരയില്‍ വെള്ളം കുറയുന്നത് കുറ്റ്യാടി പദ്ധതിയില്‍നിന്നുള്ള വൈദ്യുതോല്‍പാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്. കക്കയം ഡാമില്‍ ജലനിരപ്പ് താഴുമ്പോള്‍ ബാണാസുരയില്‍നിന്നുള്ള വെള്ളമാണ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ജില്ലയില്‍ മുളങ്കൂട്ടങ്ങള്‍ പൂത്ത് നശിച്ചതും വനഭാഗങ്ങളില്‍ അടിക്കടിയുണ്ടാവുന്ന കാട്ടുതീയും കാലാവസ്ഥാ വ്യതിയാനത്തെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടിയ താപനിലയാണ് ജില്ലയില്‍ രേഖപ്പെടുത്തുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയോട് ചേര്‍ന്ന ബാണാസുരന്‍ മലയും കാട്ടുതീ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീയില്‍പ്പെട്ട് ബാണാസുരന്‍ മലയുടെ ഹെക്ടര്‍ കണക്കിന് വനം പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. ഇത് ഡാമിന്‍െറ അതിര്‍ത്തിപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വനമേഖലകളില്‍നിന്ന് കൂടുതല്‍ വന്യജീവികള്‍ നാട്ടിലേക്ക് എത്താനും ഇടയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.