സുല്‍ത്താന്‍ ബത്തേരി: മേയ് ആറിന് നടക്കുന്ന സ്ത്രീധനരഹിത സമൂഹവിവാഹത്തിന്‍െറ മുന്നോടിയായി മുട്ടില്‍ ഓര്‍ഫനേജ് വിപുലമായ വനിതാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു. സ്ത്രീധനം ഇസ്ലാമികവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന സന്ദേശമുയര്‍ത്തിയാണ് താലൂക്കുതലത്തില്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പിന്നാലെ, വയനാട് മുസ്ലിം ഓര്‍ഫനേജും ഈ ദൗത്യം ഏറ്റെടുത്തതോടെ ‘ഗുണ്ടല്‍പേട്ട കല്യാണങ്ങള്‍’ കുറഞ്ഞുവരുകയാണ്. സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലുമാണ് വ്യാഴാഴ്ച താലൂക്കുതല വനിതാ കണ്‍വെന്‍ഷനുകള്‍ നടന്നത്. ആയിരത്തിലധികം വനിതകളെ പങ്കെടുപ്പിച്ച് സുല്‍ത്താന്‍ ബത്തേരി ഡബ്ള്യൂ.എം.ഒ സ്കൂള്‍ അങ്കണത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സംയുക്ത മഹല്ല് ജമാഅത്ത് താലൂക്ക് പ്രസിഡന്‍റ് കെ. ഉമര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പി.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. 11 സമൂഹവിവാഹങ്ങളിലൂടെ അറുപതോളം അമുസ്ലിം സഹോദരിമാരടക്കം 750 യുവതികളെ മംഗല്യവതികളാക്കാന്‍ കഴിഞ്ഞ വയനാട് മുട്ടില്‍ ഓര്‍ഫനേജ് ഈ രംഗത്ത് മഹത്തായ ധാര്‍മികവിപ്ളവത്തിനാണ് നേതൃത്വം കൊടുക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം.എ. മുഹമ്മദ് ജമാല്‍ പറഞ്ഞു. മുനീര്‍ ഹുദവി, അബൂബക്കര്‍ ഫൈസി, പി.പി. അയ്യൂബ്, കോണിക്കല്‍ ഖാദര്‍, ബാനു പുളിക്കല്‍, മിസ്രിയ, റസീന അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി താലൂക്ക് വനിതാ കണ്‍വെന്‍ഷന്‍ ബാഫഖി ഹോമില്‍ ഡബ്ള്യു.എം.ഒ പ്രസിഡന്‍റ് കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സി.എച്ച്. അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തനത്തിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കാമെന്ന് ഡബ്ള്യു.എം.ഒ സന്ദര്‍ശിക്കാനത്തെിയ ലണ്ടനില്‍നിന്നുള്ള അമീന അബ്ദുറഹ്മാന്‍ പറഞ്ഞു. ഡബ്ള്യു.എം.ഒ ജനറല്‍ സെക്രട്ടറി എം.എ. മുഹമ്മദ് ജമാല്‍ സന്ദേശ പ്രസംഗവും മുനീര്‍ ഹുദവി, ഇസ്മായില്‍ ദാരിമി, കോളജ് വിദ്യാര്‍ഥിനികളായ നജീബ, മുഹ്സിന എന്നിവര്‍ ക്ളാസുകളെടുത്തു. മായന്‍ മണിമ സ്വാഗതവും പി.വി.എസ്. മൂസ നന്ദിയും പറഞ്ഞു. പൊയിലന്‍ മൊയ്തു, അഹമ്മദ് മാഷ്, പടയന്‍ അബ്ദു, അണിയാരത്ത് മമ്മൂട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.