കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലോചിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പിന്‍െറ കളത്തിലിറങ്ങാന്‍ കച്ചവടക്കാര്‍ ഒരുങ്ങുന്നത്. നിയമപരമായി ലൈസന്‍സെടുത്ത് വ്യാപാരം ചെയ്യുന്നവരെ കള്ളന്മാരും നികുതി വെട്ടിപ്പുകാരുമായി ചിത്രീകരിച്ച് പീഡിപ്പിക്കുകയാണ്. തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കയറൂരിവിട്ട് കടകള്‍ പൂട്ടിക്കുന്നു. വാണിജ്യനികുതി വകുപ്പിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരും ചില രാഷ്ട്രീയക്കാരും മറ്റും ചേര്‍ന്നാണ് വെട്ടിപ്പ് നടത്തുന്നത്. വ്യാപാരികളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ നികുതി വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുണ്ട്. ജില്ലയില്‍ നികുതിവെട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ സാമ്പത്തികസ്ഥിതി പരിശോധിക്കണം. വ്യാപാരികള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ അവര്‍ക്കിടയില്‍നിന്ന് നിയമസമാ സാമാജികര്‍ ആവശ്യമാണെന്ന അവസ്ഥയാണ്. വ്യാപാരി സമൂഹത്തിന്‍െറയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ആവശ്യങ്ങളറിയുന്ന പൊതു സമ്മതരായവരെയാണ് ജില്ലയില്‍ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത്. ഏകോപനസമിതി ജില്ലാ കൗണ്‍സിലില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജില്ലാ പ്രസിഡന്‍റ് കെ.കെ. വാസുദേവന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒ.വി. വര്‍ഗീസ്, കെ. കുഞ്ഞിരായിന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.