നാടിനായി ജനം വോട്ടുചെയ്യും; പിന്നെ ഭൂമിക്കായി മരം നടും

കല്‍പറ്റ: വയനാട്ടില്‍ നിയമസഭാ തെരഞ്ഞെപ്പില്‍ ജനം വോട്ടുചെയ്തുകഴിഞ്ഞാല്‍ പിന്നെ നേരെപോയി സ്വന്തം ഇടങ്ങളില്‍ മരങ്ങള്‍ നടും. വോട്ടു ചെയ്യുക എന്ന പൗരധര്‍മത്തോടൊപ്പം ഒരു മരംനട്ട് പ്രകൃതി സംരക്ഷണത്തില്‍ പങ്കാളിയാവാനും ജനത്തിന് അവസരമൊരുക്കി ജില്ലാഭരണകൂടം ‘ഓര്‍മമരം’ എന്ന പദ്ധതി ഒരുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന 18, 19, 20 വയസ്സുള്ളവര്‍ക്കും 75 വയസ്സിന് മുകളിലുള്ളവര്‍ക്കും രണ്ടു മരത്തൈകള്‍ സൗജന്യമായി നല്‍കുന്നതാണ് പദ്ധതിയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വോട്ട് ചെയ്തതിന്‍െറ ഓര്‍മക്കായി ഈ തൈകള്‍ നടാം. പോളിങ് സ്റ്റേഷനിലോ മറ്റു പൊതുസ്ഥലത്തോ ഒരു തൈ നടാം. ഒരു തൈ സ്വന്തം വീട്ടിലും.ആര്യവേപ്പ്, കൂവളം, മഹാഗണി, സീതപ്പഴം, മാതളപ്പഴം, നെല്ലി, പൂവരശ്, മന്ദാരം, മണിമരുത് തുടങ്ങിയ മരങ്ങളുടെ തൈകളാണ് ഇതിനായി തയാറാക്കിയത്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന മുഴുവന്‍ ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര പൊലീസ് സേനയും ഇത്തരത്തില്‍ തൈനടും. ഈ വര്‍ഷം 15,000 മുതല്‍ 20,000 വരെ തൈകള്‍ നടാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന വനം വകുപ്പിന്‍െറ സാമൂഹിക വനവത്കരണ വിഭാഗവുമായി ചേര്‍ന്നാണ് പദ്ധതി തയാറാക്കിയത്്. പോളിങ് സ്റ്റേഷനില്‍ നടുന്ന തൈകള്‍ രണ്ടുവര്‍ഷത്തേക്ക് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്ഥാപനത്തിന്‍െറ മേധാവിക്കായിരിക്കും. പദ്ധതിയുടെ ലോഗോ പ്രകാശനവും കലക്ടര്‍ നിര്‍വഹിച്ചു. ‘ജനാധിപത്യത്തിന് വോട്ട് ചെയ്യുക; പരിസ്ഥിതിക്കായി വോട്ട് ചെയ്യുക’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. പദ്ധിതിയുടെ ഭാഗമായി ജില്ലയില്‍ 47 പോളിങ് സ്റ്റേഷനുകള്‍ മോഡല്‍ പോളിങ് സ്റ്റേഷനുകളാക്കി മാറ്റും. 30 പോളിങ് ബൂത്തുകളില്‍ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തെരഞ്ഞെടുപ്പിന്‍െറ സന്ദേശം കാട്ടുനായ്ക്ക, പണിയ ഭാഷകളില്‍ റെക്കോഡ് ചെയ്ത് എഫ്.എം റേഡിയോ ചാനലിലൂടെ പ്രക്ഷേപണം ചെയ്യും. എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം, വൈദ്യുതി, കാത്തിരിപ്പ് സ്ഥലം, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. വ്യക്തമായ പദ്ധതികളിലൂടെ പരമാവധി വോട്ടിങ് ഉറപ്പാക്കാനും വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനുകളില്‍ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചുകഴിഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ്, അസി. ഫോറസ്റ്റ് ഓഫിസര്‍ അനൂപ് എന്നിവര്‍ പങ്കെടുത്തു.ത്തുത്തുത്തു.മേധാവിക്കായിരിക്കും.പദ്ധതിയുടെ ലോഗോ പ്രകാശനവും കലക്ടര്‍ നിര്‍വഹിച്ചു. ‘ജനാധിപത്യത്തിന് വോട്ട് ചെയ്യുക; പരിസ്ഥിതിക്കായി വോട്ട് ചെയ്യുക’ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. പദ്ധിതിയുടെ ഭാഗമായി ജില്ലയില്‍ 47 പോളിംഗ് സ്റ്റേഷനുകള്‍ മോഡല്‍ പോളിംഗ് സ്റ്റേഷനുകളാക്കി മാറ്റും. 30 പോളിംഗ് ബൂത്തുകളില്‍ പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തെരഞ്ഞെടുപ്പിന്‍െറ സന്ദേശം കാട്ടുനായ്ക്ക, പണിയ ഭാഷകളില്‍ റെക്കോഡ് ചെയ്ത് എഫ്.എം റേഡിയോ ചാനലിലൂടെ പ്രക്ഷേപണം ചെയ്യും. എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം, വൈദ്യുതി, കാത്തിരിപ്പ് സ്ഥലം, ടോയ്ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. വ്യക്തമായ പദ്ധതികളിലൂടെ പരമാവധി വോട്ടിംഗ് ഉറപ്പാക്കാനും വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനുകളില്‍ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചുകഴിഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ്, അസി. ഫോറസ്റ്റ് ഓഫീസര്‍ അനൂപ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.