കല്‍പറ്റ: സംസ്ഥാനത്തെ സ്വകാര്യ തോട്ടങ്ങളില്‍ വെല്‍ഫെയര്‍ ഓഫിസര്‍മാരെ നിയമിക്കണമെന്ന് നിയമം പറയുന്നുണ്ടെങ്കിലും നടക്കുന്നില്ളെന്ന് വെല്‍ഫെയര്‍ ഓഫിസര്‍മാരുടെ കൂട്ടായ്മ ആരോപിച്ചു. നിയമനം നടത്തിയ തോട്ടങ്ങളില്‍ ഓഫിസര്‍മാരെ മാനേജ്മെന്‍റുകള്‍ പീഡിപ്പിക്കുകയാണ്. പ്ളാന്‍േറഷന്‍ നിയമപ്രകാരം 300 തൊഴിലാളികളില്‍ കൂടുതലുള്ള തോട്ടങ്ങളില്‍ ഒരു മുഴുവന്‍ സമയ വെല്‍ഫെയര്‍ ഓഫിസറെ നിയമിക്കണം. ആയിരത്തിലധികം തൊഴിലാളികളുള്ള തോട്ടങ്ങളില്‍ ഒരു ചീഫ് വെല്‍ഫെയര്‍ ഓഫിസറെയും നിയമിക്കണം. സംസ്ഥാനത്ത് ആകെ 160ലധികം സ്വകാര്യ തോട്ടങ്ങളുണ്ട്. ഇതില്‍ 60ഓളം തോട്ടങ്ങളില്‍ മുന്നൂറിലധികം തൊഴിലാളികളുണ്ട്. എന്നാല്‍, പലയിടത്തും വെല്‍ഫെയര്‍ ഓഫിസര്‍മാരെ നിയമിക്കുന്നില്ല. തോട്ടങ്ങളില്‍ പ്ളാന്‍േറഷന്‍ ആക്ട് പ്രകാരമുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, തൊഴിലാളികളും മാനേജ്മെന്‍റും തമ്മിലുള്ള ബന്ധം നന്നാക്കുക, തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക, അവര്‍ക്കുള്ള താമസം, കാന്‍റീന്‍ സൗകര്യങ്ങള്‍ നല്‍കുക എന്നിവയും ഇവരുടെ ചുമതലയാണ്. എം.എസ്.ഡബ്ള്യു യോഗ്യതയുള്ളവരെയാണ് ഓഫിസര്‍മാരായി നിയമിക്കേണ്ടത്. ചില തോട്ടങ്ങളില്‍ നിയമനം നടന്നെങ്കിലും ചട്ടപ്രകാരമുള്ള ജോലികളല്ല ഇവരെക്കൊണ്ട് ചെയ്യിക്കുന്നതെന്ന് കൂട്ടായ്മ ആരോപിക്കുന്നു. ടൈപിസ്റ്റ് ജോലികള്‍, ഓഫിസ് ജോലികള്‍, തൊഴിലാളികള്‍ക്കെതിരായ അച്ചടക്ക നടപടികള്‍ തുടങ്ങിയവ ചെയ്യാന്‍ മാനേജ്മെന്‍റ് വെല്‍ഫെയര്‍ ഓഫിസര്‍മാരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് വഴങ്ങാത്തവരെ പീഡിപ്പിക്കുകയാണെന്നാണ് പരാതി. ഇതിനാല്‍ ജോലി രാജിവെച്ച നിരവധി പേരുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ലേബര്‍ കമീഷണര്‍, ഹൈകോടതി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ പ്ളാന്‍േറഷന്‍ ലേബര്‍ കമീഷണര്‍ ചീഫ് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടത്തെുകയും ചെയ്തിട്ടുണ്ടെന്നും കോട്ടയം ബി.സി.എം കോളജ് ആസ്ഥാനമായുള്ള വെല്‍ഫെയര്‍ ഓഫിസേഴ്സ് ഓപണ്‍ ഫോറം പറയുന്നു. നടപടിയില്ളെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.