വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമിതട്ടല്‍: തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നില്ല

കല്‍പറ്റ: വ്യാജരേഖ ചമച്ച് സര്‍ക്കാറില്‍നിന്ന് തട്ടിയ ഭൂമി തിരിച്ചുപിടിക്കണമെന്ന ലാന്‍ഡ് റവന്യു കമീഷണറുടെ ഉത്തരവ് നടപ്പാക്കുന്നില്ളെന്ന് പരാതി. അമ്പലവയല്‍ തെക്കേപീടികേക്കല്‍ ഷാഹുല്‍ ഹമീദാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്. അമ്പലവയല്‍ വില്ളേജ് ഓഫിസിന് മുന്‍വശമുള്ള സര്‍വേ നമ്പര്‍ 215/1എ1എ-യില്‍ ഉള്‍പ്പെട്ട അഞ്ച് സെന്‍റ് കൈവശം വെച്ച് 30 വര്‍ഷമായി ഷാഹുല്‍ ഹമീദിന്‍െറ പിതാവ് കട നടത്തിയിരുന്നു. പിന്നീട് കെ. ഭഗീരഥന്‍ എന്നയാള്‍ക്ക് ഇതടക്കമുള്ള അഞ്ചര സെന്‍റ് സ്ഥലം സര്‍ക്കാര്‍ പതിച്ചുനല്‍കി. വിമുക്തഭടന്മാര്‍ക്ക് ഭൂമിനല്‍കുന്ന പദ്ധതിയിലുള്‍പ്പെടുത്തിയായിരുന്നു ഇത്. എന്നാല്‍, വിമുക്ത ഭടനായിരുന്നുവെന്ന വ്യാജരേഖ ചമച്ചാണ് ഭൂമിക്കുവേണ്ടി ഇയാള്‍ അപേക്ഷിച്ചതെന്ന് ആരോപിച്ച് ഷാഹുല്‍ ഹമീദും പിതാവും നിയമനടപടികള്‍ സ്വീകരിച്ചു. ഇതേതുടര്‍ന്ന് വിജിലന്‍സ് കോടതിയിലും കേസ് നടത്തി. ഭൂമി പതിച്ചുനല്‍കിയത് തെറ്റായ രേഖകള്‍ സമര്‍പ്പിച്ചാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി നടപടികള്‍ ഇല്ലാതാക്കുകയായിരുന്നു. ഒടുവില്‍ ലാന്‍ഡ് റവന്യു കമീഷണര്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാറിലേക്ക് കണ്ടുകെട്ടണമെന്ന് ഉത്തരവിട്ടു. ഭഗീരഥന്‍ നേടിയത് അനധികൃത പട്ടയമാണെന്നും അമ്പലവയല്‍ വില്ളേജിലെ ഈ പട്ടയം റദ്ദാക്കണമെന്നും ഫെബ്രുവരി പത്തിന് ഇറക്കിയ ഉത്തരവിലുണ്ട്. എന്നാല്‍, ഉത്തരവ് വയനാട് കലക്ടറേറ്റിലത്തെിയിട്ടും ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കുന്നില്ളെന്നാണ് ഷാഹുല്‍ ഹമീദ് ആരോപിക്കുന്നത്. ആധാരം റദ്ദാക്കി സ്ഥലം സര്‍ക്കാറിലേക്ക് കണ്ടുകെട്ടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഇതിനായി നിയമനടപടി തുടരുമെന്നും ഷാഹുല്‍ ഹമീദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.