മാനന്തവാടി: കാലാകാലങ്ങളായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആദിവാസികളെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ആദിവാസി വികസന പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റും മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാര്‍ഥിയുമായ നിട്ടംമാനി കുഞ്ഞിരാമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇടതു-വലതു മുന്നണികളും ബി.ജെ.പിയും ആദിവാസികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണ്. അതുകൊണ്ടാണ് ആദിവാസികള്‍ക്കായി സംവരണംചെയ്ത മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ബത്തേരിയിലെ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. ഭൂരഹിതരായ 8526 ആദിവാസികളാണ് ഭൂമിക്കായി അപേക്ഷനല്‍കി കാത്തിരിക്കുന്നത്്. ഇവര്‍ക്ക് ഒരുതുണ്ട് ഭൂമി നല്‍കാന്‍ മന്ത്രിക്കായിട്ടില്ല. 2010ല്‍ ഭൂമിവാങ്ങാന്‍ 50 കോടി രൂപ അനുവദിച്ചിട്ടും ഒരു രൂപപോലും ചെലവഴിച്ചില്ല. ആദിവാസികളുടെ ഭവനം, കുട്ടികളുടെ വിദ്യാഭ്യാസം, അവിവാഹിതരായ അമ്മമാരുടെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കപ്പെടുന്നതില്‍ പരാജയമാണ്. ബി.ജെ.പി എല്ലാ കാലത്തും ആദിവാസികളെ ചൂഷണ വസ്തുവായിമാത്രമാണ് കണ്ടത്. അതിലൊരു ഇരയാണ് താന്‍. ആ പാര്‍ട്ടിക്കുവേണ്ടി ഓടിനടന്നിട്ട് 32,800 രൂപ ചെലവഴിച്ചപ്പോള്‍ എനിക്ക് ആകെ തന്നത് 3500 രൂപയാണ്. ചോദ്യം ചെയ്തപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. ആത്യന്തികമായി ആദിവാസികളെ സംരക്ഷിക്കുകയാണ് ആദിവാസി വികസന പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.