കല്‍പറ്റ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍െറ നേതൃത്വത്തില്‍ ‘സജലം’ എന്ന പേരില്‍ അയല്‍ക്കൂട്ടങ്ങളിലൂടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായത്തോടെയാണിത്. പൊതുകിണര്‍, കുളം, ജലസ്രോതസ്സുകള്‍, തോടുകള്‍, ടാപ്പുകള്‍ എന്നിവ സംരക്ഷിക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും. ഒരു വാര്‍ഡില്‍ ഒരെണ്ണമെങ്കിലും പരിപാടിയുടെ ഭാഗമായി സംരക്ഷിക്കും. കാമ്പയിനിന്‍െറ ഭാഗമായി ബോധവത്കരണം, ജല സംരക്ഷണ സന്ദേശ പ്രചാരണം, അയല്‍ക്കൂട്ട യോഗത്തില്‍ പ്രത്യേക ചര്‍ച്ചകള്‍, സംവാദങ്ങള്‍, പ്രതിജ്ഞ, ലഘുലേഖ വിതരണം തുടങ്ങിയവ നടത്തും. സജലം പരിപാടിയുടെ ഭാഗമായി സി.ഡി.എസ് ചെയര്‍പേഴ്സന്മാര്‍, ഉപസമിതി കണ്‍വീനര്‍മാര്‍, എസ്.ടി ആനിമേറ്റര്‍മാര്‍, എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. സി.ഡി.എസ് (പഞ്ചായത്ത്, മുനിസിപ്പല്‍ തലം), എ.ഡി.എസ് (വാര്‍ഡ് തലം), എന്‍.എച്ച്.ജി (അയല്‍കൂട്ട തലം) പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ബാലസഭ കുട്ടികളുടെ കൂട്ടായ്മ രൂപവത്കരിച്ച് സന്ദേശ പ്രചാരണം നടത്തും. ഓരോ സി.ഡി.എസില്‍നിന്ന് അഞ്ചു കുടുംബശ്രീ അംഗങ്ങളെയും അഞ്ചു ബാലസഭ അംഗങ്ങളെയും തെരഞ്ഞെടുത്ത് പ്രത്യേക ഗ്രൂപ് രൂപവത്കരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. ഇവര്‍ സി.ഡി.എസ്, എ.ഡി.എസ് അയല്‍ക്കൂട്ട തലത്തില്‍ തുടര്‍പരിശീലനവും പരിപാടികളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.