കല്‍പറ്റ: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അഭിമാനക്ഷതമുണ്ടാകുന്ന തരത്തില്‍ പെരുമാറരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍. ഇതു സംബന്ധിച്ച് പരിശോധകര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കമീഷന്‍ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബത്തേരി കൊളഗപ്പാറ എം. ജയദേവ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. കണ്ടക്ടറായ ജയദേവ് 2015 ജൂലൈ എട്ടിന് സര്‍വിസ് നടത്തുമ്പോള്‍ നമ്പിക്കൊല്ലിയില്‍ വെച്ച് രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ ബസില്‍ കയറി ബത്തേരി ഡിപ്പോയില്‍ കൊണ്ടുപോയി തന്നെ മദ്യപരിശോധന നടത്തിയെന്നാണ് പരാതി. കുറ്റവാളികളെ കൈകാര്യംചെയ്യുന്ന മട്ടിലായിരുന്നു ഇന്‍സ്പെക്ടര്‍മാരുടെ പെരുമാറ്റം. യാത്രക്കാരുടെ മുന്നില്‍ ആല്‍ക്കോമീറ്ററില്‍ ഊതിച്ചു മദ്യപിച്ചിട്ടില്ളെന്ന് ബോധ്യമായതോടെ വിട്ടയച്ചു. ഇത് കടുത്ത മനോവേദനക്ക് ഇടയാക്കിയെന്ന് പരാതിയില്‍ പറയുന്നു. കമീഷന്‍ കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിശദീകരണം തേടിയിരുന്നു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടത്തിയതെന്ന് ചീഫ് ലോ ഓഫിസര്‍ വിശദീകരണത്തില്‍ പറഞ്ഞു. കാര്യക്ഷമതയുടെ ഭാഗമായി വകുപ്പ് നടത്തുന്ന പരിശോധനകള്‍ ഒഴിവാക്കേണ്ടതില്ളെന്ന് കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം വകുപ്പിനുണ്ട്. അതേസമയം, ജീവനക്കാര്‍ക്ക് അഭിമാനക്ഷതം സംഭവിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.