പുല്‍പള്ളി: ജലസംരക്ഷണത്തിനായി പലയിടത്തും സ്ഥാപിച്ച തടയണകള്‍ വരള്‍ച്ചാകാലത്ത് നോക്കുകുത്തിയാകുന്നു. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ അധികൃതര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോഴും വരള്‍ച്ചാ മേഖലയായ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ തോടുകളില്‍ നിര്‍മിച്ച തടയണകള്‍ ഭൂരിഭാഗവും ഉപകാരപ്രദമല്ലാത്ത നിലയിലാണ്. റവന്യൂവകുപ്പിന്‍െറ വരള്‍ച്ചാ നിവാരണ പദ്ധതിയുടെ ഭാഗമായി ജലസ്രോതസ്സുകള്‍ നവീകരിക്കുന്ന പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കിയിട്ടുണ്ട്. തോടുകളിലെ ജലസംരക്ഷണത്തിന് പദ്ധതികളുണ്ടാക്കിയിട്ടില്ല. വേനല്‍ ശക്തമായതോടെ മേഖലയിലെ ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ട നിലയിലാണ്. തോടുകള്‍ പലതും വറ്റുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച തടയണകള്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാലാണ് ഉപകാരപ്രദമല്ലാതെ കിടക്കുന്നത്. വെള്ളം തടഞ്ഞുനിര്‍ത്താന്‍ ആവശ്യമായ പലകകളും മറ്റും പലയിടത്തുമില്ല. കടമാന്‍ തോട്ടിലടക്കം നിരവധി തടയണകളുണ്ടെങ്കിലും വെള്ളം തടഞ്ഞുനിര്‍ത്താന്‍ ആവശ്യമായ സംവിധാനങ്ങളില്ല. സംസ്ഥാനത്ത് വരള്‍ച്ചയെ നേരിടാനുള്ള നടപടികളുടെ ഭാഗമായി 600ഓളം കുളങ്ങളുടെ നവീകരണം ഈ മാസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ വയനാടിനെ ഉള്‍പ്പെടുത്തിയിട്ടില്ല. വയനാട്ടിലെ ഒട്ടേറെ കുളങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുകയാണ്. കാടുകയറിയും പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞുമാണ് ഭൂരിഭാഗം കുളങ്ങളും നശിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തിയാല്‍ ഇവ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.