തേറ്റമല ഗവ. ഹൈസ്കൂള്‍ കെട്ടിടത്തിന് ശിലയിട്ടു

തേറ്റമല: തേറ്റമല ഗവ. ഹൈസ്കൂളിനു വേണ്ടി എം.എസ്.ഡി.പി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ തറക്കല്ലിടല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി നിര്‍വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീത രാമന്‍, പഞ്ചായത്ത് അംഗങ്ങളായ ആന്‍സി ജോയി, ആര്‍. രവീന്ദ്രന്‍, അസ്കര്‍ അലി, പി.ടി.എ പ്രസിഡന്‍റ് അബ്ദുല്ല കേളോത്ത്, വൈസ് പ്രസിഡന്‍റ് ആനത്താന്‍ ഇബ്രാഹീം, പ്രധാനാധ്യാപകന്‍ കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. ഹൈസ്കൂള്‍ കെട്ടിടങ്ങള്‍ക്ക് ഫണ്ടൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ എം.എസ്.ഡി.പി ഫണ്ടനുവദിച്ച ജനപ്രതിനിധികളെയും കലക്ടര്‍ ഉള്‍പ്പെടെയുള്ള ജില്ലാ ഭരണാധികാരികളെയും പി.ടി.എ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.